Top

'തള്ളാണെന്ന് ചില പന്നന്മാർ പറഞ്ഞു നടക്കുന്നു, അണ്ണാക്കിലേക്കു തള്ളിക്കൊടുക്കാം'; സുരേഷ് ​ഗോപി പറഞ്ഞത് ഇതാണ്

ഗർഭിണികളെ തുണിയിൽ മുളയിൽ കെട്ടിക്കൊണ്ടുപോയ ആദിവാസികൾക്ക് റോഡ് പണിതുകൊടുത്ത് ഉദ്ഘാടനം ചെയ്തിട്ടാണ് ഞാനിങ്ങോട്ട് വന്നത്.

15 Sep 2021 3:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തള്ളാണെന്ന് ചില പന്നന്മാർ പറഞ്ഞു നടക്കുന്നു, അണ്ണാക്കിലേക്കു തള്ളിക്കൊടുക്കാം; സുരേഷ് ​ഗോപി പറഞ്ഞത് ഇതാണ്
X

പുത്തൂരിൽ ചുഴലക്കാറ്റ് നാശം വിതച്ച മേഖലകൾ സന്ദർശിക്കുന്നതിനിടെയാണ് സുരേഷ് ഗോപി എംപി നടത്തിയ പ്രസ്താവനകളുടെ പൂർണരൂപം പുറത്ത്. എംപി എന്ന നിലയ്ക്കു ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ട്. അത് നിങ്ങളാരും പ്രചരിപ്പിച്ചിട്ടില്ല. പക്ഷേ അതെല്ലാം തള്ളാണെന്ന് ചില പന്നന്മാർ പറഞ്ഞുനടക്കുന്നു. ഞാൻ ചെയ്തതിനൊക്കെ രേഖയുണ്ട്. വന്നാൽ അവന്മാരുടെ അണ്ണാക്കിലേക്കു തള്ളിക്കൊടുക്കാമെന്നും സുരേഷ് ​ഗോപി എംപി പറഞ്ഞു. എസ്.ഐയോട് സല്യൂട്ട് ചോദിച്ചുവാങ്ങി വിവാദങ്ങളും നടന്നത് ഈ സന്ദർശനത്തിനിടെയായിരുന്നു.

ജീപ്പിൽ ഇരിക്കുകയായിരുന്നു ഒല്ലൂർ എസ്.ഐ. തന്നെ കണ്ടിട്ടും എസ്.ഐ ജീപ്പിൽ നിന്നിറങ്ങാതിരുന്നത് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചു. എസ്.ഐയെ വിളിച്ചുവരുത്തി താൻ മേയറല്ല എംപിയാണന്നും ഒരു സല്യൂട്ടാവാം എന്നും പറഞ്ഞു. തുടർന്ന് എസ്.ഐ സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ എംപിയുടെ നടപടിക്കെതിരെ പ്രതിഷേധം കനക്കുകയാണ്.

സുരേഷ് ​ഗോപി പറഞ്ഞത്;

'എംപി എന്ന നിലയ്ക്കു ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ട്. അത് നിങ്ങളാരും പ്രചരിപ്പിച്ചിട്ടില്ല. പക്ഷേ അതെല്ലാം തള്ളാണെന്ന് ചില പന്നന്മാർ പറഞ്ഞുനടക്കുന്നു. ഞാൻ ചെയ്തതിനൊക്കെ രേഖയുണ്ട്. വന്നാൽ അവന്മാരുടെ അണ്ണാക്കിലേക്കു തള്ളിക്കൊടുക്കാം.

ഗർഭിണികളെ തുണിയിൽ മുളയിൽ കെട്ടിക്കൊണ്ടുപോയ ആദിവാസികൾക്ക് റോഡ് പണിതുകൊടുത്ത് ഉദ്ഘാടനം ചെയ്തിട്ടാണ് ഞാനിങ്ങോട്ട് വന്നത്. 47 ലക്ഷം രൂപയ്ക്കാണ് റോഡ് പണിതുകൊടുത്തത്. രണ്ട് വർഷമാണ് എന്നെ വലിപ്പിച്ചത്. 2018ൽ എഴുതിക്കൊടുത്തതാണ് എംപി ഫണ്ട്. എല്ലാം ചെയ്യാം. ചെയ്യാൻ പണവുമുണ്ട്. ചെയ്യാൻ സമ്മതിക്കേണ്ടെ?

കുട്ടനാട്ടിലെ കർഷകർ 10000 ഹെക്ടർ നെല്ലാണ് കത്തിച്ചുകളഞ്ഞത്. ഒരു ബ്രിഡ്ജിന് 1 കോടി 70 ലക്ഷം രൂപയ്ക്ക് 2017ൽ എഴുതിക്കൊടുത്ത് തുടങ്ങിയത് രണ്ടരക്കോടിയായി, മൂന്നരക്കോടിയായി, 4.70ന് അവസാനം ഒപ്പിച്ചുകൊടുത്തതു പോലും നടത്താൻ സമ്മതിക്കുന്നില്ല സാർ. ചെയ്യാൻ സമ്മതിക്കാത്തതിനും തെളിവുണ്ട്. പഴയ ജില്ലാ കലക്ടർ വാസുകി മാഡം വരെ തെളിവാണ്. അവരൊക്കെ ഉത്തരം പറയണം. അനുപമയ്ക്ക് അറിയാം. ആലപ്പുഴ ജില്ലയിൽ മാറിമാറി വന്ന നാല് കലക്ടർമാർക്കറിയാം.1 കോടി 70 ലക്ഷം രൂപയ്ക്ക് തുടങ്ങിയ ബ്രിഡ്ജ് ആരില്ലാതാക്കി? അവർ പറയട്ടെ.'

Popular

    Next Story