Top

'കോണ്‍ഗ്രസ് സൈബര്‍ ടീം' പേജുമായി ബന്ധമില്ല; ഔദ്യോഗിക പേജുകളിലേത് മാത്രമാണ് പാര്‍ട്ടിയുടെ നിലപാടെന്ന് സുധാകരന്‍

പാര്‍ട്ടി പ്രവര്‍ത്തകര്‍ വഞ്ചിതരാകരുത്

26 Aug 2021 12:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് സൈബര്‍ ടീം പേജുമായി ബന്ധമില്ല; ഔദ്യോഗിക പേജുകളിലേത് മാത്രമാണ് പാര്‍ട്ടിയുടെ നിലപാടെന്ന് സുധാകരന്‍
X

സോഷ്യല്‍മീഡിയയിലെ ഔദ്യോഗിക പ്രൊഫൈലുകളില്‍ വരുന്നത് മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.കോണ്‍ഗ്രസ് സൈബര്‍ ടീം അടക്കമുള്ള പേജുകള്‍ക്ക് കോണ്‍ഗ്രസുമായോ, പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളുമായോ ഒരു ബന്ധവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

സുധാകരന്‍ പറഞ്ഞത്: ''കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളെ വ്യക്തിഹത്യ ചെയ്തും അപമാനിച്ചും 'കോണ്‍ഗ്രസ്സ് സൈബര്‍ ടീം' തുടങ്ങിയ പല പേരുകളിലായി വിവിധ പേജുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം പേജുകള്‍ക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുമായോ, പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളുമായോ ഒരു ബന്ധവുമില്ല. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രൊഫൈലുകളില്‍ നിന്ന് വരുന്നവ മാത്രമാണ് പാര്‍ട്ടി നിലപാട്. പൊതു സമൂഹത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനായി സ്ഥാപിത താല്‍പര്യക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഞ്ചിതരാകരുത്.''

Next Story

Popular Stories