Top

ആദ്യം ONE INDIA ONE PENSION, പിന്നീട് Twenty20; ഒടുവില്‍ യഥാര്‍ത്ഥ പേര്, Modi Support Kerala; കളികള്‍ ഇങ്ങനെ

അരാഷ്ട്രീയവാദികളുടെ ബലഹീനതയെ ചൂഷണം ചെയ്ത് ഫോളോവേഴ്‌സിനെ വാരിക്കൂട്ടി

30 Sep 2021 12:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആദ്യം ONE INDIA ONE PENSION, പിന്നീട് Twenty20; ഒടുവില്‍ യഥാര്‍ത്ഥ പേര്, Modi Support Kerala; കളികള്‍ ഇങ്ങനെ
X

ഫേസ്ബുക്കില്‍ മറ്റ് പേരുകളില്‍ ഗ്രൂപ്പുകളുണ്ടാക്കി ലൈക്ക് നേടിയ ശേഷം നേതാക്കന്മാരുടെ പേരിലേക്ക് പുനര്‍ നാമകരണം ചെയ്യുന്നതാണ് കേരളത്തിലെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകരുടെ രീതിയെന്ന് സോഷ്യല്‍മീഡിയ. മോഡി സപ്പോര്‍ട്ട് കേരള എന്ന പ്രൈവറ്റ് ഗ്രൂപ്പിന് എങ്ങനെ അരലക്ഷത്തോളം ഫോളോവേഴ്‌സിനെ ലഭിച്ചു എന്ന അന്വേഷണത്തിലാണ് സോഷ്യല്‍മീഡിയ ഇക്കാര്യം കണ്ടെത്തിയത്. 2019ലാണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. അന്ന് പേര് ONE INDIA ONE PENSION KERALA എന്നായിരുന്നു. പിന്നീടത് Twenty20 എന്നാക്കി മാറ്റി. ഏറ്റവും ഒടുവിലാണ് Modi Support Kerala എന്ന പേരിലേക്ക് ഗ്രൂപ്പ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

വിഷയത്തില്‍ സുധീഷ് എന്ന യുവാവ് എഴുതിയ കുറിപ്പ്: 53200ലോളം പേര്‍ അംഗമായുള്ള ഫേസ്ബുക്ക് ഗ്രൂപ്പാണ് Modi Support Kerala. നിലവില്‍ ഇത് ഒരു പ്രൈവറ്റ് ഗ്രൂപ്പായാണ് പ്രവര്‍ത്തിക്കുന്നത്. ഒരു എം.എല്‍.എ പോലുമില്ലാത്ത നമ്മുടെ കേരളത്തില്‍ സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ക്ക് എങ്ങനെയാണ് ഇത്രയധികം ഫോളോവേഴ്‌സിനെ ലഭിക്കുന്നതെങ്ങനെയെന്നത് മനസ്സിലാക്കണമെങ്കില്‍ Modi Support Kerala ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഹിസ്റ്ററി പരിശോധിച്ചാല്‍ മാത്രം മതിയാകും.

2019 ഡിസംബര്‍14നാണ് ഈ ഗ്രൂപ്പ് നിര്‍മ്മിച്ചതെന്ന് ഗ്രൂപ്പ് ഹിസ്റ്ററി നോക്കിയാല്‍ നമുക്ക് മനസ്സിലാക്കാം. പക്ഷേ അന്ന് ആ ഗ്രൂപ്പിന്റെ പേര് Modi Support Kerala എന്നായിരുന്നില്ല, മറിച്ച് അക്കാലത്ത് കേരളത്തില്‍ രൂപം കൊണ്ട അരാഷ്ട്രീയ കൂട്ടായ്മയായ ONE INDIA ONE PENSION KERALAയുടെ പേരിലായിരുന്നു. അരാഷ്ട്രീയവാദികളുടെ ബലഹീനതയെ ചൂഷണം ചെയ്ത് ഫോളോവേഴ്‌സിനെ വാരിക്കൂട്ടിയ ഈ ഗ്രൂപ്പ് 2021 ആരംഭത്തില്‍ മറ്റൊരു അരാഷ്ട്രീയവാദ കൂട്ടായ്മയായ Twetny20യിലേക്ക് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. 2021 മാര്‍ച്ച് 28ന് Twetny20 Oiop Fans എന്നും മെയ് 8ന് TWENTY 20 KERALA LOVERS എന്നും പേരുകളില്‍ മാറ്റം വരുത്തിയ ഗ്രൂപ്പ് TWENTY 20ക്ക് കേരളത്തില്‍ പഴയത് പോലെ ക്ലച്ച് പിടിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് ആഗസ്റ്റ് 5ന് വീണ്ടും ONE INDIA ONE PENSION KERALA എന്ന പേരിലേക്ക് ഘര്‍ വാപസി നടത്തുകയായിരുന്നു.



അരാഷ്ട്രീയവാദികളായ അമ്പതിനായിരത്തിലേറെ പേരെ അംഗങ്ങളാക്കിയ ശേഷം ഈ ഗ്രൂപ്പ് തങ്ങളുടെ വിശ്വരൂപം പ്രകടിപ്പിച്ചു കൊണ്ട് Modi Support Kerala എന്ന പേരിലേക്ക് മാറിയത് സെപ്തംബര്‍ 29നായിരുന്നു. ഈ പോസ്റ്റ് എഴുതുന്ന സമയത്ത് 53,188 പേരാണ് ഗ്രൂപ്പില്‍ അംഗങ്ങളായി മാറിയത്. OIOP പരമായ (One India One Pension) കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുക എന്ന ഗ്രൂപ്പ് നിയമാവലിയിലെ പഴയ നിബന്ധന ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുന്നുണ്ട്.



പട്ടാളക്കാരുടെ പേരില്‍ പേജുകളുണ്ടാക്കി ലൈക്ക് നേടിയ ശേഷം സംഘപരിവാര്‍ നേതാക്കന്മാരുടെ പേരിലേക്ക് പുനര്‍ നാമകരണം ചെയ്ത ചരിത്രമുള്ള സംഘപരിവാര്‍ സൈബര്‍ ടീമില്‍ നിന്നും ഇത്തരം ചെറ്റത്തരങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം...

Next Story

Popular Stories