Top

നാദാപുരത്ത് വീണ്ടും കുഴിച്ചിട്ട നിലയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കോഴിക്കോട് നാദാപുരത്ത് 8 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

31 Aug 2021 6:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാദാപുരത്ത് വീണ്ടും കുഴിച്ചിട്ട നിലയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
X

കോഴിക്കോട് ജില്ലയില്‍ നാദാപുരത്ത് 8 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആവോലത്തെ കുറിച്ച്യര്‍ കണ്ടി അബൂബക്കര്‍ ഹാജിയുടെ പറമ്പില്‍ മതില്‍ കെട്ടാനായി മണ്ണ് നീക്കുന്നതിനിടെയാണ് തൊഴിലാളികള്‍ ബോംബ് കണ്ടെത്തിയത്. നാദാപുരം പോലീസ് സ്ഥലത്തെത്തി സ്റ്റീല്‍ ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ നാദാപുരത്ത് വീണ്ടും കുഴിച്ചിട്ട നിലയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിച്ചിട്ടുണ്ടോയെന്നറിയാന്‍ പോലീസും ബോംബ് സ്‌കോഡും,ഡോഗ് സ്‌ക്വാടും പരിശോധന നടത്തി.

Next Story