Top

മാസ്‌ക് വെച്ചില്ല; ഷംസീറിന് സ്പീക്കറുടെ ശാസന

മറ്റുപലര്‍ക്കും ഇത് ബാധകമാണെന്നും സ്പീക്കര്‍ പറഞ്ഞു

9 Aug 2021 6:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാസ്‌ക് വെച്ചില്ല; ഷംസീറിന് സ്പീക്കറുടെ ശാസന
X

നിയമസഭയില്‍ എഎന്‍ ഷംസീര്‍ എംഎല്‍എക്ക് സ്പീക്കറുടെ വിമര്‍ശനം. സഭയില്‍ മാസ്‌ക് വെക്കാത്തതിനാണ് ഷംസീറിനെ വിമര്‍ശിച്ചത്. ഷംസീര്‍ ഇന്ന് സഭയില്‍ മാസ്‌ക് ഉപയോഗിച്ചില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. മറ്റുപലര്‍ക്കും ഇത് ബാധകമാണെന്നും സ്പീക്കര്‍ പറഞ്ഞു.

നേരത്തെ സ്പീക്കറെ എ എന്‍ ഷംസീര്‍ ചേ സ്പീക്കറെ 'നിങ്ങള്‍' എന്ന് അഭിസംബോധന ചെയ്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഷംസീര്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി കുട്ടികളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുന്നത് പരിഗണിച്ച് വരികയാണെന്ന വ്യക്തമാക്കിയായിരുന്നു മന്ത്രി കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഓണ്‍ ലൈന്‍ പഠനം ശാശ്വതമല്ലെന്നും വിദ്യാഭ്യാസ മന്ത്രി നിയമ സഭയില്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ക്ലാസുകളുടെ കാലത്ത് 36% വിദ്യാര്‍ഥികള്‍ക്ക് തലവേദന ഉണ്ടാക്കുന്നതായും എസ്സിആര്‍ടി പഠനത്തെ ഉദ്ദരിച്ച് മന്ത്രി സഭയില്‍ പറഞ്ഞു. 28 ശതമാനം കുട്ടികള്‍ക്ക് കണ്ണുവേദനയും 28 ശതമാനം കുട്ടികള്‍ക്ക് കഴുത്തുവേദനയും ഉടലെത്തുതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് പരിഹരിക്കുന്നതിനായി കുട്ടികളുമായി രക്ഷകര്‍ത്താക്കള്‍ കൂടുതല്‍ സംവദിക്കണം എന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.



Next Story