സ്കൂള്‍ തുറക്കല്‍: ഗതാഗത-വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ യോഗം ഇന്ന്; അന്തിമ മാര്‍ഗരേഖ 5ന് പുറത്തിറക്കും
നാളെയും, മറ്റനാളെയുമായി അധ്യാപക വിദ്യാര്‍ഥി സംഘടനകളുടെയും കളകടര്മാരുടെയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
28 Sep 2021 6:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് മൂലം അടച്ചുപൂട്ടിയ സ്കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ മാര്‍ഗരേഖ അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗതാഗത,വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ യോഗം ഇന്ന് ചേരും. നാളെയും, മറ്റനാളെയുമായി അധ്യാപക വിദ്യാര്‍ഥി സംഘടനകളുടെയും കളകടര്മാരുടെയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ഇന്ന് നടക്കുന്ന യോഗത്തില്‍ പ്രധാനമായും സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് സംബന്ധിച്ച കാര്യങ്ങളും, വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി കണ്സെഷന് നല്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്യും. കെഎസ്ആര്‍ടിസിയുടെ ബോണ്ട് സര്‍വീസ് വേണമെന്ന ആവശ്യം പല സ്കൂളുകളും ഉന്നയിച്ചിട്ടുണ്ട് ഇക്കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചചെയ്യും. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുമായുള്ള കൂടിയാലോചനയില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.