Top

'കമ്യൂണിസത്തിനെതിരെ ക്യാമ്പയിന്‍'; പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് ജിഫ്‌രി തങ്ങള്‍

തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ വാര്‍ത്തകള്‍ വരുന്നത് ഖേദകരം

31 Aug 2021 11:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കമ്യൂണിസത്തിനെതിരെ ക്യാമ്പയിന്‍; പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് ജിഫ്‌രി തങ്ങള്‍
X

കമ്യൂണിസത്തിനെതിരെ ക്യാമ്പയിനുമായി സമസ്ത എന്ന തലക്കെട്ടില്‍ തന്റെ ഫോട്ടോ വെച്ച് പ്രചരിക്കുന്ന വാര്‍ത്തയുമായി യാതൊരു ബന്ധവുമില്ലെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സുന്നീ മഹല്ലു ഫെഡറേഷന്റെ ലൈറ്റ് ഓഫ് മിഹ്‌റാബ് എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അവിടെ നടത്തിയ പ്രസംഗത്തിലും തുടര്‍ന്ന് പത്രക്കാരുമായി നടത്തിയ സംസാരത്തിലും ഇത്തരം കാര്യങ്ങള്‍ താന്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.

ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന: കമ്യൂണിസത്തിനെതിരെ ക്യാമ്പയിനുമായി സമസ്ത എന്ന തലക്കെട്ടില്‍ എന്റെ ഫോട്ടോ വെച്ച് മീഡിയ വണ്‍ ചാനലില്‍ വരുന്ന വാര്‍ത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. സുന്നീ മഹല്ലു ഫെഡറേഷന്റെ ലൈറ്റ് ഓഫ് മിഹ്‌റാബ് എന്ന പരിപാടിയില്‍ ഇന്ന് മലപ്പുറത്ത് ഞാന്‍ പങ്കെടുത്തിരുന്നു. അവിടെ നടത്തിയ പ്രസംഗത്തിലും തുടര്‍ന്ന് പത്രക്കാരുമായി നടത്തിയ സംസാരത്തിലും ഇത്തരം കാര്യങ്ങള്‍ ഞാന്‍ പരാമര്‍ശിച്ചിട്ടേയില്ല. തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ വാര്‍ത്തകള്‍ വരുന്നത് ഖേദകരമാണ് തങ്ങള്‍ പറഞ്ഞു.

Next Story