Top

തെറ്റിദ്ധാരണയും വ്യാജപ്രചാരണവും പിന്തിരിപ്പിക്കുന്നു; കേരളത്തില്‍ വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം കുറഞ്ഞു

18 വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ 18 ലക്ഷത്തോളം പേര്‍ ഇനിയും ആദ്യ ഡോസ് എടുക്കാനുണ്ട്.

7 Oct 2021 2:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെറ്റിദ്ധാരണയും വ്യാജപ്രചാരണവും പിന്തിരിപ്പിക്കുന്നു; കേരളത്തില്‍ വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം കുറഞ്ഞു
X

സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാതെ മാറി നില്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 18 വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ 18 ലക്ഷത്തോളം പേര്‍ ഇനിയും ആദ്യ ഡോസ് എടുക്കാനുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയുളള പ്രചാരണവും അനാവശ്യമായ ഭയവും ജനങ്ങളെ വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. സാമൂഹിക പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുളള സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യത്തെ ഈ മനോഭാവം പ്രതികൂലമായി ബാധിക്കും.

ഒന്നാം ഡോസ് സ്വീകരിക്കാനുളള 18 ലക്ഷം പേരില്‍ പത്ത് ലക്ഷത്തോളം പേര്‍ മൂന്ന് മാസത്തിനിടെ കൊവിഡ് ബാധിച്ചവരാണ്. ഐസി എം ആര്‍ മാര്‍ഗനിര്‍ദേശപ്രകാരം കൊവിഡ് മുക്തരായവര്‍ മൂന്ന് മാസത്തിന് ശേഷം മാത്രമെ വാക്‌സിന്‍ എടുക്കാവൂ. ഇവരെ മാറ്റിനിര്‍ത്തിയാല്‍ സംസ്ഥാനത്ത് എട്ട് ലക്ഷത്തോളം പേര്‍ ഇനിയും വാക്‌സിനെടുക്കാനുണ്ട്.

സംസ്ഥാനം കൊവിഡിനെതിരെ ശക്തമായ പ്രതിരോധം ഒരുക്കുമ്പോള്‍ ഒരു വിഭാഗം മാറിനില്‍ക്കരുതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. 'സംസ്ഥാനത്തെ എല്ലാ കാലത്തും അടച്ചിടാന്‍ സാധിക്കില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് തുടങ്ങി. ഈ സാഹചര്യത്തില്‍ കുറച്ചുപേര്‍ വാക്‌സിനോട് വിമുഖത കാണിക്കുന്നത് നമ്മുടെ സമൂഹത്തിന് ആപത്താണ്.' മന്ത്രി പറഞ്ഞു.

Next Story