Top

ചിഞ്ചു റാണിക്കെതിരായ വിമത നീക്കം; സിപിഐയില്‍ അച്ചടക്ക നടപടി, എം മുസ്തഫയെ തരം താഴ്ത്തി

14 Aug 2021 9:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചിഞ്ചു റാണിക്കെതിരായ വിമത നീക്കം; സിപിഐയില്‍ അച്ചടക്ക നടപടി, എം മുസ്തഫയെ തരം താഴ്ത്തി
X

കൊല്ലം: ചടയമംഗലത്ത് ജെ.ചിഞ്ചു റാണിക്കെതിരെ സമാന്തര കണ്‍വെന്‍ഷന്‍ വിളിച്ച എം മുസ്തഫയെ പാര്‍ട്ടി തരം താഴ്ത്തി. ജില്ലാ കൗണ്‍സിലില്‍ നിന്നും മണ്ഡലം കമ്മറ്റിയിലേക്കാണ് തരം താഴ്ത്തിയിരിക്കുന്നത്. ജില്ലാ നിര്‍വഹാക കമ്മറ്റി തീരുമാനം സംസ്ഥാന നിര്‍വാഹക സമിതി അംഗീകരിക്കുകയായിരുന്നു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗം എം മുസ്തഫയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്ന് തീരുമാനിക്കുകയായിരുന്നു. അച്ചടക്ക നടപടി സ്വീകരിക്കുന്നതായി എം മുസ്തഫ വ്യക്തിമാക്കി. എന്നാല്‍ സംസ്ഥാന നേതൃത്വത്തിനെതിരെയും നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാദപ്രതിവാദമുണ്ടായെന്നും സൂചനയുണ്ട്.
കരുനാഗപ്പള്ളിയിലെ തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ജില്ല അസി. സെക്രട്ടറി ജി ലാലുവായിരിക്കും സമിതിയുടെ ചെയര്‍മാന്‍. ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ജി ബാബു, പുനലൂര്‍ മണ്ഡലം സെക്രട്ടറി അജയ് പ്രസാദ് എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍.
പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ എം മുസ്തഫയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കത്ത വിധം സ്ഥാനാര്‍ത്ഥി മാറ്റം ആവശ്യപ്പെട്ട് ചടയമംഗലത്ത് പരസ്യ പ്രകടനവും കണ്‍വെന്‍ഷനും നടന്നു. ഇതാണ് അച്ചടക്ക നടപടിയെടുക്കാന്‍ കാരണമായിരിക്കുന്നത്.
Next Story