Top

'സിപിഎമ്മുകാരുടെ ദയാ ദാക്ഷണ്യം കൊണ്ട് മാത്രമേ വാക്സിൻ ലഭ്യമാക്കുമെന്ന് അവസ്ഥ ഗുരുതരമാണ്'; വിമർശിച്ച് ചെന്നിത്തല

17 Aug 2021 4:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഎമ്മുകാരുടെ ദയാ ദാക്ഷണ്യം കൊണ്ട് മാത്രമേ വാക്സിൻ ലഭ്യമാക്കുമെന്ന് അവസ്ഥ ഗുരുതരമാണ്; വിമർശിച്ച് ചെന്നിത്തല
X

കോവിഡിൻ്റെ ഗുണഭോക്താക്കൾ വാക്സിനേഷൻ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാട്ടാക്കട താലൂക്ക് ഗവൺമെൻറ് ആശുപത്രിക്ക് മുമ്പിൽ വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിൻ്റെ സമാപന സമ്മേളനം ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വാക്സിനേഷൻ ജനങ്ങളുടെ അവകാശമാണ്. അത് വൈകിപ്പിക്കുന്നത് അവകാശ ലംഘനമാണ്. ചെന്നിത്തല പറഞ്ഞു.

കോവിഡ് വാക്സിനേഷൻ ജനങ്ങളുടെ അവകാശമാണ്. അത് വൈകിപ്പിക്കുന്നത് അവകാശ ലംഘനമാണ്. കോവിഡിൻ്റെ ഗുണഭോക്താക്കൾ വാക്സിനേഷൻ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. വിവരസാങ്കേതിക വിദ്യാഭ്യാസമില്ലാത്ത ജനങ്ങൾക്ക് സിപിഎമ്മിൽ പെട്ടവരുടെ ദയാ ദാക്ഷണ്യം കൊണ്ട് മാത്രമേ വാക്സിൻ ലഭ്യമാക്കുമെന്ന് അവസ്ഥ ഗുരുതരമാണ്. എല്ലാവർക്കും ഒരേ പോലെ വാക്സിനേഷൻ ലഭ്യമാക്കുവാൻ ഈ സമരം സംഘടിപ്പിച്ച വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്കും അതിൽ പങ്കെടുത്ത മറ്റു നേതാക്കൾക്കും എൻറെ അഭിനന്ദനങ്ങൾ. ചെന്നിത്തല വ്യക്തമാക്കി.

Next Story