Top

ഇനി ഒളിക്കാനില്ല; റഹ്മാനും സജിതയും ഇന്ന് വിവാഹിതരാവും

റഹ്മാന്റെ വീട്ടിലെ ഒരു മുറിയിൽ വീട്ടുകാർ കാണാതെ പത്തു വർഷം സജിത ഒളിച്ചു കഴിയുകയായിരുന്നെന്നായിരുന്നു.

15 Sep 2021 4:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി ഒളിക്കാനില്ല; റഹ്മാനും സജിതയും ഇന്ന് വിവാഹിതരാവും
X

ഒരുമിച്ച് ജീവിക്കാൻ വേണ്ടി പ്രണയിച്ച പെൺകുട്ടിയെ പത്തു വർഷം ഒളിവിൽ പാർപ്പിച്ച റഹ്മാൻ തന്റെ പ്രണയിനി സജിതതെ ഇന്ന് നിയമപരമായി വിവാഹം കഴിക്കും. രാവിലെ പത്ത് മണിക്ക് സബ് രജിസ്റ്റാർ ഓഫീസിൽ വെച്ചാണ് വിവാഹം. റഹ്മാന്റെ വീട്ടിലെ ഒരു മുറിയിൽ വീട്ടുകാർ കാണാതെ പത്തു വർഷം സജിത ഒളിച്ചു കഴിയുകയായിരുന്നെന്നായിരുന്നു. അവിശ്വസനീയമായ ഈ സംഭവം വലിയ ചർച്ചായിരുന്നു.

2010 ഫെബ്രുവരിയിലാണ് റഹ്മാനൊപ്പം ജീവിക്കാൻ 18 കാരിയായ സജിത വീടുവിട്ടിറങ്ങിയത്. ആരുമറിയാതെ പോയ സജിതയെ വർഷങ്ങളായിട്ടും കണ്ടെത്താനാവാഞ്ഞതോടെ സജിത മരിച്ചെന്നായിരുന്നു വീട്ടുകാർ കരുതിയത്. എന്നാൽ ഇവരുടെ വീടിനു അടുത്തു തന്നെയുള്ള റഹ്മാന്റെ വീട്ടിൽ സജിത ഒളിച്ചു കഴിയുകയായിരുന്നു. റഹ്മാന്റെ വീട്ടുകാർ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഇല്ക്രിക്കൽ ജോലിയും പെയ്ന്റി​ങും ചെയ്യുന്ന റഹമാൻ ജോലിക്കു പോവുമ്പോൾ തന്റെ മുറി അടച്ചിടുമായിരുന്നു. അതിനാൽ വീട്ടുകാർക്ക് സജിത റൂമിലുള്ള കാര്യം കണ്ടെത്താനായില്ലെന്നായിരുന്നു റഹ്മാൻ അന്ന് പറഞ്ഞത്. വീട്ടുകാർ പോലും ഇക്കാര്യം വിശ്വസിക്കുന്നില്ലെങ്കിലും സംഭവം സത്യമാണെന്നാണ് പൊലീസും പറയുന്നത്.

2021 മാർച്ചിൽ ഇരുവരും വീടുവിട്ടിറങ്ങുകയും വിത്തനശ്ശേരിക്ക് സമീപമുള്ള വാടകവീട്ടിലേക്ക് താമസം മാറുകയും ചെയ്തു. വീട്ടിൽ നിന്നു കാണാതായ റഹ്മാനെ സഹോദരൻ നെൻമാറയിൽ വെച്ച് കാണുകയും തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലുമാണ് സംഭവത്തിലെ ചുരുളഴിയുന്നത്. അയിലൂർ കാരക്കാട്ടു പറമ്പ് സ്വദേശികളാണ് റഹ്മാനും സജിതയും. വിത്തനശ്ശേരിയിലെ വാടക വീട്ടിലാണ് ഇരുവരും ഇപ്പോഴും കഴിയുന്നത്.

Popular

    Next Story