Top

വഴിയില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്തു; കൗണ്‍സിലറുടെ ഭര്‍ത്താവിനെ അപായപ്പെടുത്താന്‍ ശ്രമം

20 Aug 2021 10:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വഴിയില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്തു; കൗണ്‍സിലറുടെ ഭര്‍ത്താവിനെ അപായപ്പെടുത്താന്‍ ശ്രമം
X

വഴിയരികില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്ത കൗണ്‍സിലറുടെ ഭര്‍ത്താവിനെ കാറിടിച്ച് അപായപ്പെടുത്തതാന്‍ ശ്രമം. കടവന്ത്ര കൗണ്‍സിലര്‍ സുജാ ലോനപ്പന്റെ ഭര്‍ത്താവ് സി വി ലോനപ്പനെയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.

രാത്രിയല്‍ ബൈക്കില്‍ പോകുകയായിരുന്ന ഇദ്ദേഹത്തെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തില്‍ കാലിന് സാരമായി പരിക്കേറ്റ ലോനപ്പന്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കടവന്ത്ര 57-ാം ഡിവിഷനില്‍ അമലാ ഭവന്‍ റോഡില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ലോനപ്പന് നേരെ അക്രമം ഉണ്ടായതെന്നാണ് വിവരം. സംവത്തില്‍ പ്രദേശവാസിക്കെതിരെ പരാതി നല്‍കിയതായാണ് വിവരം.

അതേസമയം സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന്‌ മേയർ എം അനിൽകുമാർ പറഞ്ഞു. ക്രിമിനൽ സംഘങ്ങൾ ശുചിമുിറി മാലിന്യം വരെ തള്ളുന്നു. പൊലീസ്‌ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story