Top

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശത്ത് ക്വാറി പ്രവര്‍ത്തനം; ഗേറ്റ് പൂട്ടി നാട്ടുകാരുടെ പ്രതിഷേധം

അറുപതിലധികം വരുന്ന ലോറികളും ഡ്രൈവര്‍മാരേയും നാട്ടുകാര്‍ തടഞ്ഞു

1 Sep 2021 1:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശത്ത് ക്വാറി പ്രവര്‍ത്തനം; ഗേറ്റ് പൂട്ടി നാട്ടുകാരുടെ പ്രതിഷേധം
X

കൊവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശത്ത് ക്വാറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുവെന്നാരോപണം. തൃശൂര്‍ ചേലക്കരയിലാണ് സംഭവം. തുടര്‍ന്ന് അറുപതിലധികം വരുന്ന ലോറികളും ഡ്രൈവര്‍മാരേയും നാട്ടുകാര്‍ തടഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. ക്വാറി ഗേറ്റ് നാട്ടുകാരും ജനപ്രതിനിധികളും താഴിട്ട് പൂട്ടി. നിയമ ലംഘനം നടത്തിയിട്ടും ക്വാറിക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
തൃശൂര്‍ ജില്ലയില്‍ മാത്രം ചൊവ്വാഴ്ച്ച 2806 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 2602 പേര്‍ കൊവിഡ്-19 മുക്തരായിയിട്ടുണ്ട്.
Next Story