Top

നിയമസഭയിൽ നിന്ന് തുടർച്ചയായി മുങ്ങിയാൽ പുറത്താക്കാം; ചട്ടങ്ങളിങ്ങനെ

സഭയിലെ വിവിധ സമിതികളിലെ അം​ഗവും കൂടിയാണ് പിവി അൻവർ

6 Oct 2021 8:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമസഭയിൽ നിന്ന് തുടർച്ചയായി മുങ്ങിയാൽ പുറത്താക്കാം; ചട്ടങ്ങളിങ്ങനെ
X

തുടർച്ചയായി നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കാത്തതിനാൽ പിവി അൻവർ എംഎൽഎ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് പ്രതിപക്ഷം. സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ബിസിനസ് നടത്താനല്ല

ജനങ്ങൾ എംഎൽഎയായി തെരഞ്ഞെടുത്തതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. വിഷയത്തിൽ സഭാ ചട്ടം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

സഭയിലെത്താത്തവരെ പുറത്താക്കാമോ?

ഭരണഘടനയുടെ 190 (40) പ്രകാരം 60 സഭാ സമ്മേളനങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരുന്നാല്‍ എംഎല്‍എയെ അയോഗ്യനാക്കാന്ഡ സഭയ്ക്ക് അധികാരമുണ്ട്. ആ സീറ്റ് ഒഴിവ് വന്നതായി പ്രഖ്യാപിക്കാം. അതേസമയം സഭയുടെ അനുമതിയോടെ അവധിയെടുക്കാവുന്നതാണ്.

പിവി അൻവറിന്റെ 'മുങ്ങൽ'

‌രണ്ടാം പിണറായി സർക്കാരിൽ 12 ദിവസം നീണ്ടു നിന്ന കേരള നിയമസഭാ സമ്മേളനത്തിൽ അഞ്ച് ദിവസമാണ് അൻവർ സഭയിൽ ഹാജരായത്. 17 ദിവസം നീണ്ട രണ്ടാം നിയമസഭാ സമ്മേളനത്തിൽ ഒരു ദിവസം പോലും എംഎൽഎ വന്നില്ല. മൂന്നാം സമ്മേളനം തുടങ്ങിയിട്ട് ഇന്നേക്ക് ആറ് ദിവസമായിട്ടും എംഎൽഎ എത്തിയിട്ടില്ല. ആകെ ഇരുപത്തിയൊന്‍പത് ദിവസം സഭ സമ്മേളിച്ചതില്‍ അഞ്ച് സമ്മേളനങ്ങളില്‍ മാത്രമാണ് അന്‍വര്‍ സഭയില്‍ ഉണ്ടായിരുന്നത്. അവധി അപേക്ഷ പോലും നല്‍കാതെയാണ് പി വി അന്‍വര്‍ സഭയില്‍ നിന്നും വിട്ടുനിന്നതെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. നിയമനിര്‍മ്മാണത്തിനായി പ്രത്യേക നിയമസഭ സമ്മേളനം ചേരുമ്പോഴും എംഎല്‍എ സഭയിലില്ല.

വിവിധ സമിതികളിലെ അം​ഗം

സഭയിലെ വിവിധ സമിതികളിലെ അം​ഗവും കൂടിയാണ് പിവി അൻവർ. ഔദ്യോ​ഗിക ഭാഷ സംബന്ധിച്ച സമിതി, സർ‌‍ക്കാർ നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി, ഭക്ഷ്യ, സിവിൽ സപ്ലൈസ് സംബന്ധിച്ച സമിതി എന്നിവയിൽ പിവി അൻവർ അം​ഗമാണ്. ഈ സമിതികൾ മൂന്നോളം യോ​ഗങ്ങൾ ഇതുവെര ചേർന്നു. എന്നാൽ ഈ യോ​ഗങ്ങളിലൊന്നും എംഎൽഎ പങ്കെടുത്തിട്ടില്ല.

Next Story