'ഫിറോസിന്റെ അടുത്ത പിരിവ് ഇഡി ഓഫീസിന് വേണ്ടി'; പരിഹാസവുമായി പിവി അന്‍വര്‍
'എനിക്കില്ലാത്ത ബേജാര് ഇക്കാര്യത്തില്‍ ജാലിയന്‍ വേണ്ട.'
13 Aug 2021 11:22 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കത്വ ഫണ്ട് തട്ടിപ്പില്‍ അന്വേഷണം നേരിടുന്ന യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ വീണ്ടും പരിഹാസവുമായി പിവി അന്‍വര്‍. ഇഡിക്ക് വേണ്ടി യൂത്ത് ലീഗ് ഓഫീസ് നിര്‍മ്മിച്ചു നല്‍കുമെന്ന് പറഞ്ഞുകൊണ്ടായിരിക്കും ഫിറോസിന്റെ അടുത്ത പിരിവെന്ന് അന്‍വര്‍ പറഞ്ഞു. ക്രഷര്‍ തട്ടിപ്പ് കേസിലെ അന്വേഷണം സംബന്ധിച്ച ഫിറോസിന്റെ പരിഹാസത്തിനും അന്‍വര്‍ മറുപടി നല്കി.
പിവി അന്‍വര്‍ പറഞ്ഞത്: ''കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കില്‍,അതൊക്കെ ആ വഴിക്ക് കൃത്യമായി അങ്ങ് നടന്നോളും. എനിക്കില്ലാത്ത ബേജാര് ഇക്കാര്യത്തില്‍ ജാലിയന്‍ വേണ്ട. കള്ളപ്പരാതിയില്‍ ഇ.ഡി വീട്ടില്‍ വരാന്‍ പോകുന്നു എന്നല്ല..മറിച്ച്, പാവങ്ങളുടെ പേരും പറഞ്ഞ് പിരിച്ച മുക്കി നക്കിയതിന്റെ പേരില്‍ ഇ.ഡി കേസെടുത്തു എന്നാണ് ഞങ്ങളൊക്കെ അറിഞ്ഞത്. കണ്ണില്‍ എണ്ണയൊഴിച്ച് ഇ.ഡി വീട്ടില്‍ വരുന്നത് കാണാന്‍ ഞാനൊന്നും കാത്തിരിക്കേണ്ടതില്ല.. പകരം നോട്ടീസ് തന്ന് അവര്‍ തന്നെ വിളിപ്പിച്ചോളും എന്നും അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു. പി.വി അന്‍വറിനെതിരെ ഒരു പോസ്റ്റിട്ട് പോകാതെ, കൃത്യമായി അണികളെ എങ്കിലും ഞാന്‍ പിരിച്ചിട്ടും മുക്കിയിട്ടുമില്ല എന്ന് നിങ്ങളുടെ ഗ്രൂപ്പുകള്‍ വഴി എങ്കിലും ബോധിപ്പിച്ചിട്ട് വര്‍ത്തമാനം പറയൂ സുഹൃത്തേ..
ഇ.ഡിയോട് ഒരു അപേക്ഷയുണ്ട്. പിരിക്കാനും അത് മുക്കാനും അത് ഉപയോഗിച്ച് നക്കാനും നിപുണനായതിനാല്‍, അതിനൊക്കെ ഉപയോഗിക്കാവുന്ന ബക്കറ്റ്, രസീത് കുറ്റി എന്നിവ അദ്ദേഹത്തിന്റെ കൈയ്യില്‍ ഉണ്ടോ എന്ന് നോക്കിയിട്ടേ അദ്ദേഹത്തെ നിങ്ങളുടെ ഓഫീസില്‍ കയറ്റാവൂ.അല്ലെങ്കില്‍'ഇ.ഡിക്ക് ഊത്ത് ലീഗ് ഓഫീസ് നിര്‍മ്മിച്ചു നല്കുന്നു..അതിനായി സഹകരിക്കണം' എന്ന് പറഞ്ഞാവും പുറത്തിറങ്ങിയുള്ള അടുത്ത പിരിവ്..''