Top

'ഒരു മാധ്യമമേലാളന്റെയും പിന്തുണ എനിക്ക് വേണ്ട, തിരുത്തില്ല'; തന്തയ്ക്ക് വിളി പോസ്റ്റിൽ ഒത്തുതീർപ്പില്ലെന്ന് പിവി അൻവർ

21 Aug 2021 9:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു മാധ്യമമേലാളന്റെയും പിന്തുണ എനിക്ക് വേണ്ട, തിരുത്തില്ല; തന്തയ്ക്ക് വിളി പോസ്റ്റിൽ ഒത്തുതീർപ്പില്ലെന്ന് പിവി അൻവർ
X

മലപ്പുറം: എം.എൽ.എയെ കാണാനില്ലെന്ന് വാർത്ത പ്രസിദ്ധീകരിച്ച മാധ്യമ പ്രവർത്തകന്റെ തന്തയ്ക്ക് വിളിച്ച പോസ്റ്റിൽ തിരുത്തില്ലെന്ന് ആവ‍ർത്തിച്ച് പിവി അൻവർ. ഒരു മാധ്യമമേലാളന്റെയും പിന്തുണ എനിക്ക് വേണ്ട. അങ്ങനെയല്ല ഇവിടെ വരെയെത്തിയതും. നിന്റെയൊക്കെ മുൻപിൽ നട്ടെല്ല് വളയ്ക്കാനുമില്ല. ഒരു തിരുത്തും പ്രതീക്ഷിക്കുകയും വേണ്ട. പറഞ്ഞത് അങ്ങനെ തന്നെ അവിടെ കിടക്കും. പിവി അൻവർ ഫെയിസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

തങ്ങളുടെ പരമോന്നത നേതാവിന്റെ മകനെ പരസ്യമായി 'മകാരം'കൂട്ടി വിളിച്ച് ഓഫീസിൽ നിന്ന് ഇറക്കിവിട്ട ലീഗുകാരും കേട്ടാലറയ്ക്കുന്ന തെറി മണ്ഡലത്തിലെ വോട്ടറെ വിളിച്ച് സംസ്‌ക്കാരം തെളിയിച്ച വി.ഡി.സതീശന്റെ അനുയായികളായ കോൺഗ്രസുകാരും പി.വി.അൻവറിന് ക്ലാസെടുക്കാൻ വരണ്ട.

ഒരു മാധ്യമമേലാളന്റെയും പിന്തുണ എനിക്ക് വേണ്ട. അങ്ങനെയല്ല ഇവിടെ വരെയെത്തിയതും. നിന്റെയൊക്കെ മുൻപിൽ നട്ടെല്ല് വളയ്ക്കാനുമില്ല. ഒരു തിരുത്തും പ്രതീക്ഷിക്കുകയും വേണ്ട. പറഞ്ഞത് അങ്ങനെ തന്നെ അവിടെ കിടക്കും.

ആദ്യത്തെ കുറിപ്പ്

"അൻവർ എവിടെ? ഫോൺ സ്വിച്ഡ്‌ ഓഫ്‌ നിലമ്പൂരിൽ നിന്ന് മുങ്ങി"

മാതൃഭൂമി ലേഖകന്റെ രാവിലത്തെ റിപ്പോർട്ടിംഗിന്റെ തലക്കെട്ടുകളാണ് മുകളിൽ..

കാര്യങ്ങൾ കൃത്യമായി എന്റെ പാർട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്‌.കണ്ട പത്രക്കാരേയും കോൺഗ്രസുകാരേയും അറിയിച്ചിട്ടില്ല.എനിക്കതിന്റെ കാര്യവുമില്ല. ഇതിലും വലിയ കഥകൾ നീയൊക്കെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു.എനിക്ക്‌ നല്ല വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തിൽ തൊടാൻ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല.

ഇനി പറയാനുള്ളത്‌ മാതൃഭൂമി റിപ്പോർട്ടറോടാണ്..

"ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത്‌ നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണം.അതിനപ്പുറം നിനക്ക്‌ ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ല. നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത്‌ വാങ്ങിയല്ല പി.വി.അൻവർ നിലമ്പൂരിൽ നിന്ന് എം.എൽ.എ ആയത്‌.മുങ്ങിയത്‌ ഞാനല്ല. നിന്റെ തന്തയാണ്."

Next Story