Top

'പേമാരി വന്നിട്ട് കുലുങ്ങിയിട്ടില്ല, പിന്നല്ലേ ചാറ്റല്‍ മഴ'; വീണ്ടും അന്‍വര്‍

വീണ്ടും മറുപടിയുമായി പിവി അന്‍വര്‍

21 Aug 2021 4:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പേമാരി വന്നിട്ട് കുലുങ്ങിയിട്ടില്ല, പിന്നല്ലേ ചാറ്റല്‍ മഴ; വീണ്ടും അന്‍വര്‍
X

തനിക്ക് നേരെ ഉയര്‍ന്ന വ്യാജപ്രചരണങ്ങളിലും വിമര്‍ശനങ്ങളിലും വീണ്ടും മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. 'പേമാരി വന്നിട്ട് കുലുങ്ങിയിട്ടില്ല, പിന്നല്ലേ ചാറ്റല്‍ മഴ...' എന്ന തന്റെ ചിത്രം സഹിതം അന്‍വറിന്റെ പരാമര്‍ശം.

തന്നെ മണ്ഡലത്തില്‍ കാണാനില്ലെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്റെ തന്തയ്ക്ക് വിളിച്ച പോസ്റ്റില്‍ തിരുത്തില്ലെന്ന് ആവര്‍ത്തിച്ച് നേരത്തെ പിവി അന്‍വര്‍ രംഗത്തെത്തിയിരുന്നു. 'ഒരു മാധ്യമമേലാളന്റെയും പിന്തുണ എനിക്ക് വേണ്ട. അങ്ങനെയല്ല ഇവിടെ വരെയെത്തിയതും. നിന്റെയൊക്കെ മുന്‍പില്‍ നട്ടെല്ല് വളയ്ക്കാനുമില്ല. ഒരു തിരുത്തും പ്രതീക്ഷിക്കുകയും വേണ്ട. പറഞ്ഞത് അങ്ങനെ തന്നെ അവിടെ കിടക്കും.' പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പിവി അന്‍വര്‍ പറഞ്ഞത്: ''തങ്ങളുടെ പരമോന്നത നേതാവിന്റെ മകനെ പരസ്യമായി 'മകാരം'കൂട്ടി വിളിച്ച് ഓഫീസില്‍ നിന്ന് ഇറക്കിവിട്ട ലീഗുകാരും കേട്ടാലറയ്ക്കുന്ന തെറി മണ്ഡലത്തിലെ വോട്ടറെ വിളിച്ച് സംസ്‌ക്കാരം തെളിയിച്ച വി.ഡി.സതീശന്റെ അനുയായികളായ കോണ്‍ഗ്രസുകാരും പി.വി.അന്‍വറിന് ക്ലാസെടുക്കാന്‍ വരണ്ട. ഒരു മാധ്യമമേലാളന്റെയും പിന്തുണ എനിക്ക് വേണ്ട. അങ്ങനെയല്ല ഇവിടെ വരെയെത്തിയതും. നിന്റെയൊക്കെ മുന്‍പില്‍ നട്ടെല്ല് വളയ്ക്കാനുമില്ല. ഒരു തിരുത്തും പ്രതീക്ഷിക്കുകയും വേണ്ട. പറഞ്ഞത് അങ്ങനെ തന്നെ അവിടെ കിടക്കും.''

മാധ്യമപ്രവര്‍ത്തകനെതിരായ കുറിപ്പ്: 'അന്‍വര്‍ എവിടെ? ഫോണ്‍ സ്വിച്ഡ് ഓഫ് നിലമ്പൂരില്‍ നിന്ന് മുങ്ങി' മാതൃഭൂമി ലേഖകന്റെ രാവിലത്തെ റിപ്പോര്‍ട്ടിംഗിന്റെ തലക്കെട്ടുകളാണ് മുകളില്‍..കാര്യങ്ങള്‍ കൃത്യമായി എന്റെ പാര്‍ട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്.കണ്ട പത്രക്കാരേയും കോണ്‍ഗ്രസുകാരേയും അറിയിച്ചിട്ടില്ല.എനിക്കതിന്റെ കാര്യവുമില്ല. ഇതിലും വലിയ കഥകള്‍ നീയൊക്കെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു.എനിക്ക് നല്ല വിസിബിലിറ്റിയും എന്‍ട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തില്‍ തൊടാന്‍ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല.

ഇനി പറയാനുള്ളത് മാതൃഭൂമി റിപ്പോര്‍ട്ടറോടാണ്.. 'ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്‌ക്കോണം.അതിനപ്പുറം നിനക്ക് ഒരു ചുക്കും നിലമ്പൂരില്‍ കാട്ടാന്‍ കഴിയില്ല. നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത് വാങ്ങിയല്ല പി.വി.അന്‍വര്‍ നിലമ്പൂരില്‍ നിന്ന് എം.എല്‍.എ ആയത്.മുങ്ങിയത് ഞാനല്ല. നിന്റെ തന്തയാണ്.'


Next Story