Top

'കരിമ്പുലിക്കാക്ക വന്നോ'യെന്ന് അധിക്ഷേപിച്ചയാള്‍ക്ക് മറുപടി നല്‍കി പിവി അന്‍വര്‍ എംഎല്‍എയുടെ മറുപടി

7 Sep 2021 12:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരിമ്പുലിക്കാക്ക വന്നോയെന്ന് അധിക്ഷേപിച്ചയാള്‍ക്ക് മറുപടി നല്‍കി പിവി അന്‍വര്‍ എംഎല്‍എയുടെ മറുപടി
X

സോഷ്യല്‍ മീഡിയയില്‍ വംശീയ അധിക്ഷേപം നടത്തിയാള്‍ക്ക് മറുപടിയുമായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. 'കരിമ്പുലികാക്ക വന്നോ' എന്നായിരുന്നു നന്മയുള്ള മനുഷ്യന്‍ എന്ന അക്കൗണ്ടില്‍ നിന്നുണ്ടായ കമന്റ്. 'വീട്ടില്‍ അന്വേഷിക്കൂ. അതെങ്ങനാ..സ്വന്തമായി മുഖമോ അഡ്രസോ ഒന്നുമില്ലല്ലോ ല്ലേ' എന്നായിരുന്നു എംഎല്‍എയുടെ മറുപടി. ആഫ്രിക്കയിലേക്കുള്ള വ്യക്തിപരമായ യാത്രയുടെ പേരില്‍ നിരവധി തവണ സൈബര്‍ ആക്രമണം നേരിട്ട ജനപ്രതിനിധിയാണ് അന്‍വര്‍. ഇത്തരം പരിഹാസങ്ങള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നതും അദ്ദേഹത്തിന്റെ ശൈലിയാണ്.

'ജപ്പാന്‍ മൂരി'യെന്നും മറ്റൊരാള്‍ എംഎല്‍എയെ പ്രസ്തുത പോസ്റ്റില്‍ അധിക്ഷേപിക്കുന്നുണ്ട്. ' എന്ന് എ.ആര്‍ നഗറിലെ ടൈറ്റാനിയം മൂരി' എന്നാണ് ഈ കമന്റിന് എംഎല്‍എ മറുപടി നല്‍കിയിരിക്കുന്നത്. അതേസമയം ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് ശേഷം പിവി അന്‍വര്‍ ഈ മാസം അവസാനത്തോടെ തിരിച്ചെത്തും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വ്യക്തിപരമായ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്താനാണ് നീക്കം.


Next Story

Popular Stories