Top

'വിക്കറ്റെണ്ണി വാഴയ്ക്ക് കൃത്യമായി ഇരുന്ന് എണ്ണാം'; രതികുമാറിന്റെ സിപിഐഎം പ്രവേശനത്തിൽ പിവി അൻവർ

15 Sep 2021 4:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിക്കറ്റെണ്ണി വാഴയ്ക്ക് കൃത്യമായി ഇരുന്ന് എണ്ണാം; രതികുമാറിന്റെ സിപിഐഎം പ്രവേശനത്തിൽ പിവി അൻവർ
X

കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാറിന്റെ സിപിഐഎം പ്രവേശനത്തിൽ പ്രതികരണവുമായി പിവി അൻവർ എംഎൽഎ. കോൺ​ഗ്രസ് വിട്ട നാല് നേതാക്കളുടെയും പേര് അക്കമിട്ട് നിരത്തിയായിരുന്നു വിമർശനം. പ്രത്യേകിച്ച്‌ വേറെ പണിയൊന്നുമില്ലാത്തത്‌ കൊണ്ട്‌ വിക്കറ്റെണ്ണി വാഴയ്ക്ക്‌ കൃത്യമായി തന്നെ ഇരുന്ന് എണ്ണാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം കോൺഗ്രസ് ഹെെക്കമാൻഡ് സംഘപരിവാർ കക്ഷികൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ജി രതികുമാർ ആരോപിച്ചു. എഐസിസി ജനറൽ സെക്രട്ടറിയായി കെ.സി വേണുഗോപാൽ ചുമതലയേറ്റതിനുശേഷം ഹെക്കമാൻഡ് സംഘപരിവാർ കക്ഷികൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ദേശീയ തലത്തിലേയും സംസ്ഥാനങ്ങളിലെയും പ്രവർത്തനങ്ങൾ അതാണ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാരണത്താലാണ് താൻ മതേതര പ്രസ്ഥാനമായ സിപിഐഎമ്മിനൊപ്പം ചേരാൻ തീരുമാനമെടുത്തതെന്നും രതികുമാർ വ്യക്തമാക്കി.

കോൺഗ്രസിന്റെ തകർച്ചയ്ക്കുകാരണം കഴിഞ്ഞ കുറച്ചുകാലങ്ങളായി പാർട്ടിക്കുള്ളിൽ നടക്കുന്ന ചില പ്രവണതകളാണ്. കെ സി വേണുഗോപാലും കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും ചേർന്ന് കേരളത്തിലെ പാർട്ടിയുടെ ജനാധിപത്യം തകർക്കുന്നത് കണ്ടാണ് താൻ കോൺഗ്രസ് വിട്ടത്. എ കെ ആന്റണിയും കെ കരുണാകരനും രണ്ട് ധ്രുവങ്ങളിൽ നിന്ന കാലത്തുപോലും എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള ശേഷി ഹൈക്കമാൻഡിനുണ്ടായിരുന്നു. എന്നാലിന്ന് ഹൈക്കമാൻഡ് ഒരു വ്യക്തയിൽ ചുരുങ്ങി. അത് സംഘപരിവാർ കക്ഷികൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ജി 23 ഉയർത്തിയ ആരോപണങ്ങൾ ഇത് വ്യക്തമാക്കുന്നതാണ്. ഈ ജനാധിപത്യ വിരുദ്ധതയാണ് കോൺഗ്രസ് വിടാൻ കാരണമായതെന്നും രതികുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Popular

    Next Story