Top

പുന്നപ്ര-വയലാര്‍ സമര നേതാക്കള്‍ സ്വാതന്ത്രസമര സേനാനികള്‍; പട്ടികയില്‍ നിന്നും മാറ്റില്ലെന്ന് ഐസിഎച്ച്ആര്‍

പുന്നപ്ര-വയലാര്‍ സമരഭടന്മാര്‍ സ്വാതന്ത്രസമര സേനാനികളാണെന്ന് ഐസിഎച്ച്ആര്‍ പറഞ്ഞു

24 Aug 2021 4:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുന്നപ്ര-വയലാര്‍ സമര നേതാക്കള്‍ സ്വാതന്ത്രസമര സേനാനികള്‍; പട്ടികയില്‍ നിന്നും മാറ്റില്ലെന്ന് ഐസിഎച്ച്ആര്‍
X

പുന്നപ്ര വയലാര്‍ കാവുമ്പായി സമര നേതാക്കള്‍ സ്വാതന്ത്യസമര സേനാനികളുടെ പട്ടികയില്‍ തുടരും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക് റിസര്‍ച്ച് (ഐസിഎച്ച്ആര്‍) നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടേതാണ് തീരുമാനം. പുന്നപ്ര വയലാര്‍ സമര നേതാക്കളെ പട്ടികയില്‍ നീക്കം ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പുന്നപ്ര-വയലാര്‍ സമരഭടന്മാര്‍ സ്വാതന്ത്രസമര സേനാനികളാണെന്ന് ഐസിഎച്ച്ആര്‍ പറഞ്ഞു.

മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 387 പേരെ സ്വാതന്ത്രസമര ചരിത്ര പട്ടികയില്‍ നിന്നും ഒഴിവാക്കായായിരുന്നു ഐസിഎച്ച്ആര്‍ നടപടി. മലബാര്‍ കലാപങ്ങള്‍ സ്വാതന്ത്ര്യസമരമല്ല, മറിച്ച് ഖിലാഫത്ത് അല്ലെങ്കില്‍ മുസ്ലീം രാജ്യങ്ങള്‍ സ്ഥാപിക്കുകയെന്നതായിരുന്നു ലക്ഷ്യമെന്ന് ഐസിഎച്ച്ആര്‍ അംഗം ഡോ. സി ഐ ഐസക് പ്രതികരിച്ചത്. അവര്‍ ഒരിക്കലും ഇന്ത്യന്‍ ദേശീയ പതാക ഉപയോഗിക്കുകയോ ഉയര്‍ത്തുകയോ ചെയ്തിട്ടില്ലെന്നും താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് ഇന്നത്തെ മറിച്ചുള്ള പ്രതികരണങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.


Next Story