Top

ആദിവാസി ഗോത്രസമൂഹങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കും; കണക്കുകള്‍ നിരത്തി മന്ത്രി കെ രാധാകൃഷ്ണന്‍

10 Aug 2021 7:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആദിവാസി ഗോത്രസമൂഹങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കും; കണക്കുകള്‍ നിരത്തി മന്ത്രി കെ രാധാകൃഷ്ണന്‍
X

ഗോത്രജനവിഭാഗങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. നിയമസഭയില്‍ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിനുള്ള മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് ഇതുവരെ വനാവകാശ നിയമപ്രകാരം 26600 പേര്‍ക്ക് 35349.29 ഏക്കര്‍ ഭൂമിക്ക് കൈവശാവകാശ രേഖ നല്‍കിയിട്ടുണ്ട്. കൂടാതെ 174 സാമൂഹികാവകാശങ്ങളും 503 വികസനാവകാശങ്ങളും നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആരംഭകാലത്തുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വനാവകാശ സമിതികള്‍ രൂപീകരിക്കുകയും അവര്‍ക്കുള്ള പരിശീലനങ്ങള്‍ നല്‍കി വരികയും ചെയ്യുന്നുണ്ട്. സാമൂഹിക അവകാശങ്ങളും ആവാസസ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി വികസനാവകാശവും യഥാസമയം ലഭ്യമാക്കി കൊണ്ടിരിക്കുന്നുണ്ട്. വ്യക്തിഗത അവകാശങ്ങള്‍ നല്‍കുവാനായി സബ് ഡിവിഷന്‍തല കമ്മിറ്റികളും ജില്ലാതല കമ്മിറ്റികളും പാസ്സാക്കിയ 1098 ക്ലെയിമുകളില്‍ കൈവശ രേഖകള്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നുവെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.

Next Story