Top

റവന്യൂമന്ത്രിയെ അവഹേളിച്ച് പ്രചരണം; വില്ലേജ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ആര്‍. വിനോദിനെതിരെയാണ് നടപടി

11 Sep 2021 4:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റവന്യൂമന്ത്രിയെ അവഹേളിച്ച് പ്രചരണം; വില്ലേജ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
X

മന്ത്രിസഭയേയും റവന്യൂ മന്ത്രി കെ രാജനെയും ആക്ഷേപിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതില്‍ വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി. തിരുവനന്തപുരം മേല്‍തോന്നയ്ക്കല്‍ വില്ലേജിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ആര്‍. വിനോദിനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസയാണ് ഇക്കാര്യം അറിയിച്ചത്.

നവമാധ്യമധ്യമത്തിലൂടെ റവന്യു മന്ത്രിക്കെതിരെ പ്രചരണം നടത്തിയെന്നതാണ് ആര്‍ വിനോദിനെതിരായ ആരോപണം. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ക്കെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില്ലേജ് ഓഫീസറെ അന്വേഷണ വിധേയമായി സസ്‌പ്പെന്‍ഡ് ചെയ്തിരിക്കുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Next Story