Top

'കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചു'; ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് കെ മുരളീധരന്‍

അഖിലേന്ത്യ തലത്തിലെ സംഘടനാ തെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും നടക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു

2 Sep 2021 5:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചു; ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് കെ മുരളീധരന്‍
X

തിരുവനന്തപുരം: ഗ്രൂപ്പ് കളിച്ച് കോണ്‍ഗ്രസിന്റെ അസ്ഥിവാരം തോണ്ടരുതെന്ന് കെ മുരളീധരന്‍ എംപി. ഗ്രൂപ്പുകളി ആരോഗ്യത്തിന് നല്ലതല്ല. പുതിയ ഗ്രൂപ്പിനായി നീക്കം നടക്കുന്നെന്ന ആക്ഷേപം ശരിയല്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചതാണ്. മുതിര്‍ന്ന നേതാക്കളെ മാനിച്ചുകൊണ്ടുതന്നെ ഒറ്റക്കെട്ടായി മുന്നോട്ടുപോകും. അഖിലേന്ത്യ തലത്തിലെ സംഘടനാ തെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും നടക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
അതേസമയം, ആക്ഷേപം ഉയര്‍ന്നത് കൊണ്ടാകാം യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ പട്ടിക മരവിപ്പിച്ചതെന്നും ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story