Top

'ഒറ്റകെട്ടായി മുന്നോട്ട് പോകും'; ഐഎന്‍എല്ലില്‍ പ്രശ്‌നപരിഹാരം

പ്രശ്‌ന പരിഹാരത്തിനായി പ്രത്യേകം ഫോര്‍മുലയുടെ ആവശ്യം വന്നിട്ടില്ലെന്നും കാന്തപുരം പറഞ്ഞ കാര്യങ്ങള്‍ ഉള്‍കൊണ്ട് മുന്നോട്ട് പോവുകയാണെന്നുമാണ് നേതാക്കള്‍ പറഞ്ഞത്.

5 Sep 2021 5:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒറ്റകെട്ടായി മുന്നോട്ട് പോകും; ഐഎന്‍എല്ലില്‍ പ്രശ്‌നപരിഹാരം
X

ഐഎന്‍എല്ലിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് കാസിം ഇരിക്കൂറും അബ്ദുള്‍ വഹാബും പ്രതികരിച്ചു. കാന്തപുരത്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. പാര്‍ട്ടിയില്‍ വഹാബ് പ്രസിഡണ്ടായും കാസിം ഇരിക്കൂര്‍ ജനറല്‍ സെക്രട്ടറിയായും തുടരും.

പ്രശ്‌ന പരിഹാരത്തിനായി പ്രത്യേകം ഫോര്‍മുലയുടെ ആവശ്യം വന്നിട്ടില്ലെന്നും കാന്തപുരം പറഞ്ഞ കാര്യങ്ങള്‍ ഉള്‍കൊണ്ട് മുന്നോട്ട് പോവുകയാണെന്നുമാണ് നേതാക്കള്‍ പറഞ്ഞത്. ഒറ്റക്കെട്ടായി പാര്‍ട്ടിയെ മുന്നോട്ട് കൊണ്ട് പോകാന്‍ തയ്യെറെടുക്കുകയാണെന്ന് മന്ത്രി അബമ്മദ് ദേവര്‍കോവിലും പ്രതികരിച്ചു.

Next Story