Top

ഭക്ഷണം വിളമ്പിയത് കൂടി; ജയിലില്‍ സംഘര്‍ഷം, വാര്‍ഡന് തടവുകാരുടെ മര്‍ദനം

റിമാന്‍ഡ് പ്രതികള്‍ തമ്മിലായിരുന്നു സംഘര്‍ഷം

27 Aug 2021 12:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭക്ഷണം വിളമ്പിയത് കൂടി; ജയിലില്‍ സംഘര്‍ഷം, വാര്‍ഡന് തടവുകാരുടെ മര്‍ദനം
X

വിയ്യൂര്‍ സബ് ജയിലില്‍ ഭക്ഷണം വിളമ്പിയത് കൂടിയെന്ന് ആരോപിച്ചുള്ള തടവുകാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പിടിച്ചു മാറ്റാനെത്തിയ ജയില്‍ വാര്‍ഡന് തടവുകാരുടെ മര്‍ദനം. വാര്‍ഡന്റെ കൈവിരല്‍ റിമാന്‍ഡ് പ്രതി ഞെരിച്ചു ഒടിച്ചു. റിമാന്‍ഡ് പ്രതികള്‍ തമ്മിലായിരുന്നു സംഘര്‍ഷം. വിയ്യൂര്‍ പോലീസ് കേസെടുത്തു.

Next Story