Top

വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ ഹോമിയോ മരുന്ന് നല്‍കും: വി ശിവന്‍കുട്ടി

സ്‌ക്കൂള്‍ തുറക്കുന്നതിന് അഞ്ച് ദിവസം മുമ്പ് പരമാവധി കുട്ടികള്‍ക്ക് നല്‍കാന്‍ വീടുകളിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ്. ഹോമിയോ മരുന്ന് കുട്ടികള്‍ക്ക് കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.

30 Sep 2021 5:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ ഹോമിയോ മരുന്ന് നല്‍കും: വി ശിവന്‍കുട്ടി
X

വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ ഹോമിയോ മരുന്ന് നല്‍കാന്‍ ആലോചനയുണ്ടെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം ആരോഗ്യമന്ത്രി വിണാ ജോര്‍ജ്ജുമായി കൂടികാഴ്ച്ച നടത്തി. ഇന്ന് അതില്‍ കൂടൂതല്‍ ചര്‍ച്ച നടത്തുമെന്നും വി ശിവന്‍കുട്ടി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

സ്‌ക്കൂള്‍ തുറക്കുന്നതിന് അഞ്ച് ദിവസം മുമ്പ് പരമാവധി കുട്ടികള്‍ക്ക് നല്‍കാന്‍ വീടുകളിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ്. ഹോമിയോ മരുന്ന് കുട്ടികള്‍ക്ക് കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.

ഐസിഎംആര്‍ അംഗീകരിച്ച പാറ്റേണില്‍ വരുന്നതാണ് ഹോമിയോ മരുന്ന്. നമ്മുടെ നാട്ടില്‍ അത് പ്രയോജനപ്പെടുത്തുന്നുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത നരുന്നാണല്ലോയെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

അതിനിടെ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപക, അനധ്യാപക സംഘടനകളുമായി വി ശിവന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും. ഓണ്‍ലൈനായാണ് യോഗം ചേരുക. സ്‌കൂള്‍ തുറക്കുന്നതിന്റെ ക്രമീകരങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. വിദ്യാര്‍ത്ഥികള്‍ക്കായി ബ്രിഡ്ജ് കോഴ്‌സ് നടത്തണമെന്ന ആവശ്യം ശക്തമാണ്. കെ എസ് ആര്‍ ടി സി ബോണ്ട് സര്‍വീസ നിരക്ക് സ്‌കൂള്‍ പിടിഎ നല്‍കണമെന്ന നിര്‍ദേശത്തില്‍ എതിര്‍പ്പ് ഉയരുന്നുണ്ട്. സമാന്തര ഓണ്‍ലെന്‍ ക്ലാസ് എന്ന ആശയത്തെയും പ്രതിപക്ഷ സംഘടനകള്‍ എതിര്‍ക്കുന്നുണ്ട്. അധ്യാപക സംഘടനകളുടെ നിര്‍ദ്ദേശവും യോഗത്തില്‍ പങ്കുവെയ്ക്കും. വിദ്യാര്‍ഥി സംഘടനകളുമായും മന്ത്രി അടുത്ത ദിവസം ചര്‍ച്ച നടത്തും. ഒക്ടോബര്‍ 5ന് അന്തിമ മാര്‍ഗരേഖ പുറത്തിറക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

Next Story