Top

'എഐസിസി ഭരിക്കുന്നത് അമിത്ഷായോ?'; പാലോട് രവിക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പാലോട് രവിയാണ് പരിഗണനയില്‍

28 Aug 2021 4:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എഐസിസി ഭരിക്കുന്നത് അമിത്ഷായോ?; പാലോട് രവിക്കെതിരെ പ്രതിഷേധം
X

ഡിസിസി സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട പാലോട് രവിക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം. തിരുവനന്തപുരം നഗരത്തിലാണ് പോസ്റ്റര്‍ പ്രതിഷേധം. പാലോട് രവി ആര്‍എസ്എസ് ആണോ കോണ്‍ഗ്രസുകാരനാണോയെന്ന ചോദ്യമുയര്‍ത്തുന്നതാണ് പോസ്റ്ററുകള്‍. തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പാലോട് രവിയാണ് പരിഗണനയില്‍.

കാലാകാലങ്ങളില്‍ പാര്‍ട്ടിയിലെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണോ ഡിസിസി പ്രസിഡണ്ടാവാനുള്ള യോഗ്യതയെന്നും പോസ്റ്ററിലൂടെ ചോദിക്കുന്നു. എഐസിസി ഭരിക്കുന്നത് അമിത്ഷായാണോയെന്നും സ്ഥാനമോഹിയായ പാലോട് രവിയെ പോലുള്ള പൃഷ്ഠം താങ്ങികളെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ആരാണ് പോസ്റ്റര്‍ പതിച്ചതെന്ന് വ്യക്തമല്ല.
നേരത്തേയും ഇത്തരത്തില്‍ വിവിധ ജില്ലകളില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉള്‍പ്പെടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, എപി അനില്‍കുമാര്‍ തുടങ്ങി വിവിധ നേതാക്കള്‍ക്കെതിരെ അതത് ജില്ലകളിലായിരുന്നു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
അതിനിടെ ഡിസിസി അധ്യക്ഷപട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് അന്തിമ പട്ടിക കൈമാറി.
Next Story