Top

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ' സഖാക്കളുടെ' പോസ്റ്ററുകള്‍; ഇന്ന് ബ്രാഞ്ച് സമ്മേളനം

നാഥനില്ലാത്ത പോസ്റ്ററിനോട് താന്‍ പ്രതികരിക്കുന്നില്ലെന്ന് ബ്രാഞ്ച് സെക്രട്ടറി

24 Sep 2021 4:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ  സഖാക്കളുടെ പോസ്റ്ററുകള്‍; ഇന്ന് ബ്രാഞ്ച് സമ്മേളനം
X

സിപിഐഎം അഗസ്ത്യന്‍ മുഴി ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാപക പോസ്റ്ററുകള്‍. ഇന്ന് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയാണ് 'സഖാക്കളുടെ' പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഗസ്ത്യമുഴി ടൗണില്‍ വിവിധ ഭാഗങ്ങളിലായാണ് പോസ്റ്റര്‍ പതിച്ചത്. ബ്രാഞ്ച് സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന പോസ്റ്ററില്‍ പൊതുകിണറുമായി ബന്ധപ്പെട്ട് നടന്ന അനാസ്ഥയാണ് ചൂണ്ടികാട്ടുന്നത്.

ഇടവഴിയും പൊതുകിണറും സ്വന്തം പേരില്‍ ആക്കാന്‍ കഴിവുള്ള ബ്രാഞ്ച് സെക്രട്ടറിയെ തിരിച്ചറിയുക, വീടിന് മുന്‍വശത്ത് കൂടിയുള്ള ഇടവഴി അടച്ച് വഴി തടസപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിയെ തിരിച്ചറിയുക തുടങ്ങുന്നവയാണ് പോസ്റ്ററിന്റെ ഉള്ളടക്കം.

സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ബ്രാഞ്ച് സെക്രട്ടറി അറിയിച്ചത്. നാഥനില്ലാത്ത പോസ്റ്ററിനോട് താന്‍ പ്രതികരിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പോസ്റ്റര്‍ വിവാദം ഇന്നത്തെ ബ്രാഞ്ച് സമ്മേളനത്തില്‍ ചര്‍ച്ചയാവും.

Next Story