Top

അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെലോ അലേര്‍ട്ട്

അടുത്ത അഞ്ച് ദിവസം അതി ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

26 Aug 2021 8:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെലോ അലേര്‍ട്ട്
X

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതി ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലും, നാളെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം ,എറണാകുളം, ഇടുക്കി,മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ശനിയാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച പത്തനംതിട്ട, കോട്ടയം,ഇടുക്കി, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്.





Next Story