Top

പോപുലര്‍ ഫിനാന്‍സ് തട്ടിപ്പുക്കേസ് : പ്രതികളുടെ സ്വത്തുക്കള്‍ ഇഡി കണ്ടെത്തി

കണ്ടുകെട്ടിയത് 31 കോടിയുടെ സ്വത്തുക്കള്‍

17 Sep 2021 11:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോപുലര്‍ ഫിനാന്‍സ് തട്ടിപ്പുക്കേസ് : പ്രതികളുടെ സ്വത്തുക്കള്‍   ഇഡി കണ്ടെത്തി
X

പോപുലര്‍ ഫിനാന്‍സ് തട്ടിപ്പക്കേസ് പ്രതികളുടെ സ്വത്തുക്കള്‍ ഇഡി കണ്ടെത്തി കണ്ടുക്കെട്ടി. പോപുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയേലിന്റെയും മകള്‍ റിനുമറിയം എന്നിവരുടെ സ്വത്തുക്കളാണ് കണ്ടെത്തിയത്. പോപ്പുലര്‍ ഫിനാന്‍സ് സംസ്ഥാനത്തിനകത്തും പുറത്തുമായി ഏതാണ്ട് ആയിരം കോടി രൂപയിലധികം തട്ടിപ്പ് നടത്തിയതായി പുറത്തുവന്നിരുന്നു. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം അന്വേഷണം നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിനിടെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും അന്വേഷണം ആരംഭിച്ചിരുന്നു. 31 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പ്രതികളുടെ പേരിലുളള 14 കോടി വിലമതിക്കുന്ന സ്വര്‍ണം ഒപ്പം ആഡംബരകാറുകളടക്കം രണ്ടുകോടി വിലമതിക്കുന്ന പത്ത് കാറുകള്‍. കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ സ്വത്തുവകകള്‍ എന്നിവയാണ് കണ്ടുകിട്ടിയത്. ഇത് സംബന്ധിച്ച് ഡല്‍ഹി തര്‍ക്കപരിഹാര കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് നോട്ടിസ് നല്‍കി തുടര്‍നടപടികളിലേക്ക് കടക്കും.

Next Story