Top

വഴിതെറ്റിയ പൊലീസുകാരെ കണ്ടെത്താന്‍ രണ്ട് സംഘങ്ങള്‍ ഇന്ന് കാട് കയറും; മലമ്പുഴ കാട്ടില്‍ കുടുങ്ങിയത് 14 പേര്‍

വഴിതെറ്റി വനത്തില്‍ കുടുങ്ങിയത് കഞ്ചാവ് പരിശോധനയക്ക് പോയ പൊലീസ് സംഘം

9 Oct 2021 1:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വഴിതെറ്റിയ പൊലീസുകാരെ കണ്ടെത്താന്‍ രണ്ട് സംഘങ്ങള്‍ ഇന്ന് കാട് കയറും; മലമ്പുഴ കാട്ടില്‍ കുടുങ്ങിയത് 14 പേര്‍
X

കഞ്ചാവ് പരിശോധനയക്ക് പോയ പൊലീസ് സംഘം വഴിതെറ്റി വനത്തില്‍ കുടുങ്ങി. പാലക്കാട് മലമ്പുഴ വനത്തില്‍ പരിശോധനയ്ക്ക് പോയ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളടക്കമുള്ള സംഘമാണ് വഴി തെറ്റി കാട്ടില്‍ കുടുങ്ങിയത്. നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി, തണ്ടര്‍ ബോള്‍ട്ട് അംഗങ്ങള്‍ എന്നിവരുള്‍പ്പെട്ടെ 14 അംഗ സംഘം വാളയാറിനും മലമ്പുഴയ്ക്കും ഇടയിലാണ് കുടുങ്ങിയതെന്നാണ് വിലയിരുത്തല്‍.

വഴി തെറ്റിയ സംഘത്തെ കണ്ടെത്താന്‍ ഇന്ന് രണ്ട് സംഘങ്ങള്‍ കൂടി കാട് കയറും. രാവിലെ വാളയാര്‍ ചാവടിപ്പാറയില്‍ നിന്നും ഒരു സംഘവും മലമ്പുഴ കവ ഭാഗത്ത് നിന്നും മറ്റൊരു സംഘവുമാണ് തെരച്ചില്‍ നടത്തുക

നാര്‍ക്കോട്ടിക്ക് സെല്ല് ഡിവൈഎസ്പി സി ഡി ശ്രീനിവാസ്, മലമ്പുഴ സി ഐ സുനില്‍ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വഴിതെറ്റിയ സംഘം വാളയാര്‍ വനമേഖലയില്‍ 8 കിലോമീറ്റര്‍ ഉള്‍വനത്തിലുണ്ടെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്കായി ഇന്നലെ പൊലീസും വനം വകുപ്പും ആദിവാസികളും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ കാട്ടില്‍ അകപ്പെട്ട ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.

Next Story