Top

'മുക്കിന്‍ തുമ്പത്തുണ്ടായിട്ടും പിടികിട്ടിയില്ല'; വ്യാജ അഭിഭാഷക സെസി സേവ്യറിനായി ലുക്ക് ഔട്ട് നോട്ടീസ്

29 Sep 2021 3:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുക്കിന്‍ തുമ്പത്തുണ്ടായിട്ടും പിടികിട്ടിയില്ല; വ്യാജ അഭിഭാഷക സെസി സേവ്യറിനായി ലുക്ക് ഔട്ട് നോട്ടീസ്
X

വ്യാജ അഭിഭാഷക ചമഞ്ഞ് തട്ടിപ്പ് നടത്തിയ സെസി സേവ്യറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ആലപ്പുഴ നോര്‍ത്ത് പൊലീസ്. അഭിഭാഷകയായി പ്രവര്‍ത്തിക്കാന്‍ തനിക്ക് മതിയായ യോഗ്യതയുണ്ടെന്ന് വിശ്വാസിപ്പിച്ച് ആലപ്പുഴ കോടതിയില്‍ പ്രവര്‍ത്തിച്ച കേസിലാണ് നടപടി. കേസില്‍ സെസി സേവ്യര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു.

സെസി സേവ്യറോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഹാജരാകാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരകാതെ വന്നപ്പോഴണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ കീഴടങ്ങാനായി സെസി എത്തിയിരുന്നെങ്കിലും ജാമ്യം ലഭിക്കില്ലായെന്ന് അറിഞ്ഞതോടെ അവിടെ നിന്ന് മുങ്ങുകയായിരുന്നു.

എന്നാല്‍ തനിക്കെതിരെയുളള വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും മനപൂര്‍വം ആള്‍മാറാട്ടം നടത്തിയതല്ല സുഹൃത്തുക്കള്‍ വഞ്ചിച്ചതാണെന്നും സെസി സേവ്യര്‍ തന്റെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. രണ്ടു വര്‍ഷമാണ് സെസി അഭിഭാഷകയായി ജുഡീഷ്യറിയെ കബളിപ്പിച്ചത്. സിവില്‍ കേസുകളിലടക്കം കോടതിക്ക് നേരിട്ട് ഹജാരാകാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ കമ്മീഷനെ നിയമിക്കാറുണ്ട് ഈ രീതിയില്‍ സെസി പല കേസുകളില്‍ ഹാജരായിട്ടുണ്ട്, ലീഗല്‍ സര്‍വീസ് അതോറിറ്റിയിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഭിഭാഷക ബിരുദം വ്യാജമാണെന്ന് മനസിലായതോടെ പൊലീസ് ഇവര്‍ക്കെതിരെ ആള്‍മാറാട്ടവും വഞ്ചനയും ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിരുന്നു. സെസിക്കെതിരെ ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്.

Next Story