Top

'പാര്‍ട്ടിയിലെ ആരെങ്കിലും പറയും'; കെടി ജലീലിന്റെ ആരോപണങ്ങള്‍ക്ക് മറുപടി ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി

ഒന്നുമറിയാത്ത ഹൈദരലി ശിഹാബ് തങ്ങള്‍ക്കാണ് ഇഡി ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്നായിരുന്നു കെടി ജലീലിന്റെ ആരോപണം

5 Aug 2021 8:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ട്ടിയിലെ ആരെങ്കിലും പറയും; കെടി ജലീലിന്റെ ആരോപണങ്ങള്‍ക്ക് മറുപടി ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി
X

ഹൈദരലി ശിഹാബ് തങ്ങളെയും കുടുംബത്തെയും പികെ കുഞ്ഞാലിക്കുട്ടി ചതിച്ചു എന്ന ആരോപണവുമായി രംഗത്ത് എത്തിയ മുന്‍ മന്ത്രി കെടി ജലീലിന് മറുപടി നല്‍കാന്‍ ഇല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മുസ്ലീം ലീഗിലെ ആരെങ്കിലും മറുപടി പറയുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. കെടി ജലീലിന്റെ ആരോപണങ്ങള്‍ക്ക് മറുപടി ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാലാരിവട്ടം അഴിമതിപ്പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലെത്തിയതിനു പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്നും എന്നാല്‍ ഒന്നുമറിയാത്ത ഹൈദരലി ശിഹാബ് തങ്ങള്‍ക്കാണ് ഇഡി ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്നുമായിരുന്നു കെടി ജലീലിന്റെ ആരോപണം. വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെ ടി ജലീല്‍ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ട് രംഗത്ത് എത്തിയത്. മുസ്ലിം സമുദായത്തെയും ലീഗിനെയും നാല് വെള്ളിക്കാശിന് വിറ്റ് തുലയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചന്ദ്രിക ഇപ്പോള്‍ കോടിക്കണക്കിന് രൂപ ആസ്തിയുള്ള ഒരു ക്ഷേത്രത്തിലെ പൂജാരിയെപ്പോലെയാണെന്നും കെടി ജലീല്‍ ആരോപിച്ചു.

കൊടിയ വഞ്ചനയാണ് പാണക്കാട് തങ്ങളോടും തങ്ങള്‍ കുടുംബത്തോടും പികെ കുഞ്ഞാലിക്കുട്ടി ചെയ്തുകൊണ്ടിരിക്കുന്നതെന്നും കെടി ജലീല്‍ ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടി സുഖമായി ഇവിടെ സഭയില്‍ വന്നു കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ നടത്തിയയാള്‍ ഇവിടെ സുഖമായി കഴിയുന്നു. എന്നാല്‍ ഇതിലൊന്നും മനസ്സാവാചാ കര്‍മ്മണാ ഒരു ബന്ധവുമില്ലാത്ത പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്വേഷണത്തെ നേരിടുകയാണ്. അദ്ദേഹത്തിനാണ് നോട്ടീസ് പോവുന്നത്. ഇത് തങ്ങളെയും തങ്ങള്‍ കുടുംബത്തെയും സ്‌നേഹിക്കുന്നവര്‍ക്കും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്ക് വലിയ വേദനയുണ്ടാക്കുന്നതാണ് എന്നും കെടി ജലീല്‍ ആരോപിച്ചു.

Next Story