Top

'കോൺ​ഗ്രസിലെ പ്രശ്നങ്ങൾ അവർ തീർക്കും, നാട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ മനസ്സൊന്നു തുറക്കണം'; മുഖ്യമന്ത്രിയോട് അബ്ദുറബ്ബ്

കോ​ൺ​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​വ​ർ ത​ന്നെ പ​രി​ഹ​രി​ക്കേ​ണ്ട​താ​ണ്. അ​തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​ൻ താ​ൻ ആ​ള​ല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു

5 Sep 2021 12:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോൺ​ഗ്രസിലെ പ്രശ്നങ്ങൾ അവർ തീർക്കും, നാട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ മനസ്സൊന്നു തുറക്കണം; മുഖ്യമന്ത്രിയോട് അബ്ദുറബ്ബ്
X

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി മുൻമന്ത്രിയും മുസ്ലിം ലീ​ഗ് നേതാവുമായ പികെ അബ്ദുറബ്ബ്. കോൺ​ഗ്രസിലെ പ്രശ്നങ്ങൾ അവർ തീർത്തുകൊള്ളും. നാട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ മനസൊന്ന് തുറക്കണം സഖാവേയെന്ന് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു. കോൺ​ഗ്രസിലെ പ്രശ്നങ്ങൾ തീഷ്ണമാവുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഫെയിസ്ബുക്ക് പോസ്റ്റ്.

''കോ​ൺ​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ തീ​ഷ്ണ​മാ​കും: മു​ഖ്യ​മ​ന്ത്രി

അവരുടെ പ്രശ്നങ്ങൾ അവർ തീർത്തു കൊള്ളും..

നാട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ മനസ്സൊന്നു തുറക്കണം സഖാവേ..'' പികെ അബ്ദുറബ്ബ് കുറിച്ചു

കോ​ൺ​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ തീക്ഷ്ണമാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇന്നലെ പറഞ്ഞിരുന്നു. കോ​ൺ​ഗ്ര​സി​ൽ ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ഓ​രോ ഘ​ട്ട​ത്തി​ലും അ​തു തീ​ഷ്ണ​മാ​കു​ക​യാ​ണ്. ആ​ർ​ക്കും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത കാ​ര്യ​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​തെ​ന്നു കോ​ൺ​ഗ്ര​സ് വി​ട്ടു സി​പി​എ​മ്മി​ലെ​ത്തി​യ പി.​എ​സ്. പ്ര​ശാ​ന്ത് പ​റ​യു​ന്ന​ത്. എവി ഗോപി​നാ​ഥി​നെ പോ​ലു​ള്ള സീ​നി​യ​ർ നേ​താ​ക്ക​ൾ പ​റ​ഞ്ഞ​തൊ​ക്കെ എ​ല്ലാ​വ​രും കേ​ട്ട​താ​ണ്. കോ​ൺ​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​വ​ർ ത​ന്നെ പ​രി​ഹ​രി​ക്കേ​ണ്ട​താ​ണ്. അ​തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​ൻ താ​ൻ ആ​ള​ല്ല. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Next Story