Top

പട്ടാള യൂണിഫോമിൽ ഫോട്ടോഷൂട്ട്; വെട്ടിലായി ബിജെപി കൗൺസിലർ, നിയമ നടപടിയുണ്ടായേക്കും

തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആശാ നാഥ് സൈന്യത്തിന്റെ യൂണിഫോം ധരിച്ചത്.

16 Aug 2021 9:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പട്ടാള യൂണിഫോമിൽ ഫോട്ടോഷൂട്ട്; വെട്ടിലായി ബിജെപി കൗൺസിലർ, നിയമ നടപടിയുണ്ടായേക്കും
X

തിരുവനന്തപുരം: ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോ​ഗിക യൂണിഫോമിൽ ഫോട്ടോഷൂട്ട് നടത്തിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ച് ബിജെപി കൗൺസിലർ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിലാണ്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആശാ നാഥ് സൈന്യത്തിന്റെ യൂണിഫോം ധരിച്ചത്. ഇത് പ്രോട്ടോക്കോൾ ലം​ഘനമാണ്.

ഇക്കാര്യം സംബന്ധിച്ച് വിവരങ്ങൾ വ്യക്തമാക്കി 2020ൽ കരസേന വാർത്താക്കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്. സൈന്യത്തിന്റെ യൂണിഫോം മറ്റുള്ളവർ ധരിക്കുന്നത് നിയമവിരുദ്ധമാണ്. ആശ ധരിച്ചിരിക്കുന്നത് സൈന്യത്തിൽ തൊഴിലെടുക്കുന്ന സഹോദരന്റെ യൂണിഫോമാണെന്നാണ് വിവരം. അതേസമയം സംഭവം വാർത്തയായതിന് പിന്നാലെ ചിത്രങ്ങൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.





Next Story