Top

ബ്രാഞ്ച് സമ്മേളനത്തില്‍ കൊവിഡ് വിവേചനം; രോഗിയായ വിദ്യാര്‍ത്ഥിയെ പരീക്ഷക്കെത്തിച്ച പ്രവര്‍ത്തകനെ മാറ്റിനിര്‍ത്തി

31 വര്‍ഷമായി പാര്‍ട്ടി അംഗമായ ബൈജു മുന്‍ ഏരിയ സെക്രട്ടറി സിപി ദിമിത്രോവിന്റെ സഹോദരനാണ്.

28 Sep 2021 6:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബ്രാഞ്ച് സമ്മേളനത്തില്‍ കൊവിഡ് വിവേചനം; രോഗിയായ വിദ്യാര്‍ത്ഥിയെ പരീക്ഷക്കെത്തിച്ച പ്രവര്‍ത്തകനെ മാറ്റിനിര്‍ത്തി
X

ആലപ്പുഴ ചേര്‍ത്തലയില്‍ കോവിഡ്-19 ബാധിച്ച വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കെത്തിച്ചയാളെ സിപിഐഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന് ആരോപണം.ചേര്‍ത്തല ടൗണ്‍ വെസ്റ്റ് സി.എ ബ്രാഞ്ച് അംഗം സിപി ബൈജുവിനെയാണ് ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുപ്പിക്കാതിരുന്നത്. പി.പി.ഇ കിറ്റ് ധരിച്ചാണ് അയല്‍പക്കത്തുള്ള വിദ്യാര്‍ത്ഥിനിയെ പ്ലസ് വണ്‍ പരീക്ഷയ്ക്ക് എത്തിച്ചത്. സമ്മേളനത്തില്‍ പങ്കെടുപ്പിക്കാത്തതിനെതിരെഏരിയ, ജില്ലാ നേതൃത്വത്തിന് പരാതി നല്‍കി.

സംഭവത്തില്‍ ലോക്കല്‍, ഏരിയ നേതൃത്വത്തെ വിവരമറിയിച്ചിട്ടും പങ്കെടുക്കാന്‍ അനുവാദം കിട്ടിയില്ല. വാര്‍ഡ്തല കോവിഡ് ജാഗ്രതാ സമിതി അംഗം കൂടിയാണ് ബൈജു. 31 വര്‍ഷമായി പാര്‍ട്ടി അംഗമായ ബൈജു മുന്‍ ഏരിയ സെക്രട്ടറി സിപി ദിമിത്രോവിന്റെ സഹോദരനാണ്.

Next Story