Top

വൈറലാകാന്‍ അഭ്യാസപ്രകടനം; ആ വ്‌ളോഗര്‍ക്കെതിരെയും നടപടി, പൊലീസില്‍ പരാതി നല്‍കുമെന്ന് ജലവിഭവ വകുപ്പും

ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ആയിരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

10 Sep 2021 12:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വൈറലാകാന്‍ അഭ്യാസപ്രകടനം; ആ വ്‌ളോഗര്‍ക്കെതിരെയും നടപടി, പൊലീസില്‍ പരാതി നല്‍കുമെന്ന് ജലവിഭവ വകുപ്പും
X

പാലക്കാട് മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് അമിത വേഗത്തില്‍ ജീപ്പ് ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ വ്‌ലോഗര്‍ക്കെതിരെ നടപടി. കോഴിക്കോട് കാരാപ്പറമ്പ് സ്വദേശി മുര്‍ഷിദില്‍ ബഷീറില്‍ നിന്നു 10,500 രൂപ മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കി. മലമ്പുഴ കവയില്‍ വാഹന അഭ്യാസപ്രകടനം നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മലമ്പുഴ ഡാമിന്റെ ഉള്‍ പ്രദേശത്തു നിരോധിത മേഖലയിലായിരുന്നു മണിക്കൂറുകള്‍ നീണ്ട നിയലംഘനം. അമിതവേഗതയില്‍ വാഹനം ഓടിക്കുന്നതിനിടയില്‍ ജീപ്പ് മറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കോഴിക്കോട് എന്‍ഫോഴ്‌മെന്റ് യൂണിറ്റ് പിഴ ചുമത്തി. അപകടകരമാം വിധം വാഹനമോടിച്ചു, വാഹനത്തിന്റെ ടയര്‍ മാറ്റി തുടങ്ങിയവയാണ് കണ്ടെത്തിയ കുറ്റങ്ങള്‍.

ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ആയിരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് അതിക്രമിച്ചു കയറിയതിന് പൊലീസില്‍ പരാതി നല്‍കുമെന്ന് ജല വിഭവ വകുപ്പും അറിയിച്ചിട്ടുണ്ട്.

Popular Stories

    Next Story