Top

പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു

അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു

16 Sep 2021 12:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു
X

പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് മൂന്ന് മാസക്കാലത്തോളം ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രോഗം മൂർച്ഛിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പിഡിപി ചെയർമാൻ അബ്ദുനാസർ മഅദനിയുടെ ഭാര്യ സഹോദരിയുടെ ഭർത്താവാണ്. നേരത്തെ പിഡിപി വര്‍ക്കിംങ് ചെയര്‍മാനായിരുന്നു. മൂന്നു തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയിരുന്നു. രണ്ടു തവണ പിഡിപി സ്ഥാനാർത്ഥിയായും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായാണ് സിറാജ് കോർപ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Next Story