Top

'ഹൈന്ദവ സമൂഹത്തിന്റെ മുഖ്യമായ ചടങ്ങ്'; കർക്കിടക വാവിന് ലോക്ക്ഡൗൺ ഇളവ് വേണമെന്ന് പിസി ജോർജ്

ലോക്ക്ഡൗൺ കാലത്ത് വ്യാപാര സമൂഹത്തിനും, തൊഴിലാളികൾക്കും ഉണ്ടായ ഭീമമായ നഷ്ടത്തിന് സർക്കാർ പരിഹാരം കാണണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.

5 Aug 2021 8:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൈന്ദവ സമൂഹത്തിന്റെ മുഖ്യമായ ചടങ്ങ്; കർക്കിടക വാവിന്  ലോക്ക്ഡൗൺ ഇളവ് വേണമെന്ന് പിസി ജോർജ്
X

കർക്കിടക വാവ് ദിവസമായ ഓഗസ്റ്റ് എട്ടിന് ലോക്ക്ഡൗൺ ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി സി ജോർജ്. അപ്രായോഗികമായ ലോക്ക്ഡൗൺ നിബന്ധനകളിൽ നിലവിൽ വരുത്തിയിട്ടുള്ള ഇളവുകൾ ഗുണകരമാണ്. എന്നാൽ ലോക്ക്ഡൗൺ കാലത്ത് വ്യാപാര സമൂഹത്തിനും, തൊഴിലാളികൾക്കും ഉണ്ടായ ഭീമമായ നഷ്ടത്തിന് സർക്കാർ പരിഹാരം കാണണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.

ഹൈന്ദവ സമൂഹത്തിന്റെ ഏറ്റവും മുഖ്യമായ ചടങ്ങുകളിലൊന്നായ കർക്കിടക വാവ് ദിവസം തിരക്കില്ലാതെ ബലി തർപ്പണം നടത്തുവാൻ സാഹചര്യം സൃഷ്ടിക്കണമെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ പിസി ജോർജ് കൂട്ടിച്ചേർത്തു.

കൊവിഡ് ഇളവുകള്‍ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ സംസ്ഥാന സർക്കാർ മാറ്റം വരുത്തിയതിന് പിന്നാലെ, വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച്ച മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. അതേസമയം സ്വതന്ത്ര്യ ദിനവും അവിട്ടം ദിനവുമായ ഞായറാഴ്ച്ചത്തെ നിയന്ത്രണം മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കർക്കിടക വാവ് ദിവസം ലോക്ക്ഡൗൺ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി പി സി ജോർജ് രംഗത്തെത്തിയത്.

Next Story

Popular Stories