Top

പത്തനംതിട്ടയില്‍ പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് മുപ്പത് വർഷം തടവും പിഴയും

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

6 Oct 2021 1:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പത്തനംതിട്ടയില്‍ പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് മുപ്പത് വർഷം തടവും പിഴയും
X

പത്തനംതിട്ട മൈലപ്രയിൽ പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ രണ്ട് യുവാക്കൾക്ക് മുപ്പത് വർഷം തടവും ഒരു ലക്ഷം രൂപാ വീതം പിഴയും. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയുടേതാണ് വിധി. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശി ബിനീഷ്(26), പത്തനംതിട്ട മൈലപ്ര സ്വദേശി രഞ്ജിത്(25) എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ രഞ്ജിത്തിന്റെ പത്തനംതിട്ട മൈലപ്രയിലെ വീട്ടിൽ വച്ചാണ് പീഡനം നടന്നത്. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോണാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് കോടതിയില്‍ ഹാജരായത്.

Next Story