Top

തിരുവനന്തപുരത്ത് പാറമട തൊഴിലാളി ആത്മഹത്യ ചെയ്തു; 'സ്‌ഫോടകവസ്തു ശരീരത്തില്‍ക്കെട്ടി തീകൊളുത്തി'

കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് അത്മഹത്യയെന്നാണ് സൂചന

14 Aug 2021 12:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരത്ത് പാറമട തൊഴിലാളി ആത്മഹത്യ ചെയ്തു; സ്‌ഫോടകവസ്തു ശരീരത്തില്‍ക്കെട്ടി തീകൊളുത്തി
X

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് തേമ്പാമൂടിൽ സ്ഫോടക വസ്തു പൊട്ടിതെറിച്ച് ഒരാൾ മരിച്ചു. തേമ്പാമൂട് വാലുപാറ കിഴക്കുംകര പുത്തൻ വീട്ടിൽ മുരളീധരൻ (45) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസ് നി​ഗമനം. ശരീരത്തില്‍ സ്ഫോടക വസ്തു കെട്ടിവെച്ച് തീ കൊളുത്തുകയായിരുന്നു.

പൊയ്ക്മുക്ക് പാറമടയിൽ വെടിമരുന്ന് നിറയ്ക്കുന്ന ജോലിക്കാരനാണ് മുരളീധരൻ. കുടുംബ പ്രശ്നത്തെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു. ഭാര്യയുടെ വീട്ടിലേക്ക് സ്ഫോക വസ്തു കെട്ടി വെച്ചു ഓടി കയറാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ദാരുണാന്ത്യം.

Next Story