Top

പന്തീരാങ്കാവ് യുഎപിഎ കേസ്; ഉസ്മാന്‍ പിടിയില്‍

അലനും താഹക്കും ലഘുരേഖകകള്‍ നല്‍കിയത് ഉസ്മാന്‍ ആയിരുന്നു

14 Sep 2021 5:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പന്തീരാങ്കാവ് യുഎപിഎ കേസ്; ഉസ്മാന്‍ പിടിയില്‍
X

പന്തിരാങ്കാവ് യുഎപിഎ കേസിലെ മൂന്നാം പ്രതിയായ മാവോയിസ്റ്റ് നേതാവ് ഉസ്മാന്‍ പിടിയില്‍. മലപ്പുറത്തെ പട്ടിക്കാട് നിന്നാണ് ഉസ്മാന്‍ എടിഎസിന്റെ പിടിയിലായത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഉസ്മാന്‍ പിടിയിലാവുന്നത്. അലനും താഹക്കും ലഘുരേഖകകള്‍ നല്‍കിയത് ഉസ്മാന്‍ ആയിരുന്നു. ഇരുവരും പിടിയിലാവുന്ന സമയത്ത് ഇവര്‍ക്കൊപ്പം ഉസ്മാനും ഉണ്ടായിരുന്നെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

അഞ്ചോളം യുഎപിഎ കേസില്‍ പ്രതിയാണ് ഉസ്മാന്‍.

Next Story