Top

പള്ളിയോടത്തില്‍ ഫോട്ടോ ഷൂട്ട്; യുവതിയും സുഹൃത്തും അറസ്റ്റില്‍

അസഭ്യവര്‍ഷം നടത്തിയതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി

10 Sep 2021 3:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പള്ളിയോടത്തില്‍ ഫോട്ടോ ഷൂട്ട്; യുവതിയും സുഹൃത്തും അറസ്റ്റില്‍
X

പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണി എന്നിവരെയാണ് പള്ളിയോടം സംഘം നല്‍കിയ പരാതിയില്‍ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നിമിഷ ബിജോയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ അസഭ്യവര്‍ഷം നടത്തിയതിനെതിരെ സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയുമായി മുന്നോട്ട് പോകുമെന്ന് നിമിഷ അറിയിച്ചു.

ഓതറ പുതുക്കുളങ്ങര പള്ളിയോടത്തില്‍ അനുമതിയില്ലാതെ കയറി, ഷൂ ധരിച്ച് ഫോട്ടോ എടുത്തു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് പള്ളിയോട സംഘം പരാതി നല്‍കിയത്.

സംഭവം വിവാദമായതോടെ ഫോട്ടോ പിന്‍വലിച്ച് നിമിഷ മാപ്പ് പറഞ്ഞിരുന്നു. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്. ആചാരാനുഷ്ടാനങ്ങള്‍ ലംഘിക്കണമെന്ന് കരുതിയിട്ടില്ല. വിശ്വാസികള്‍ക്കുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നുയെന്നാണ് കഴിഞ്ഞദിവസം നിമിഷ പ്രതികരിച്ചത്. ഓണത്തിന് മുന്‍പ് എടുത്ത ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിവാദമായത്. ആചാരലംഘനം ആരോപിച്ച് നിമിഷയ്‌ക്കെതിരെ ബിജെപിയും പരാതി നല്‍കിയിരുന്നു.

Next Story