Top

'നിനക്ക് പറ്റിയ സ്ഥലം പാകിസ്ഥാനാണ്'; എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് ഭീഷണി സന്ദേശം

15 Aug 2021 9:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിനക്ക് പറ്റിയ സ്ഥലം പാകിസ്ഥാനാണ്; എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് ഭീഷണി സന്ദേശം
X

തിരുവനന്തപുരം: എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് ഭീഷണി സന്ദേശം. ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഭീഷണിയെത്തിയിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എംപി ഡിജിപിക്ക് പരാതി കൈമാറിയിട്ടുണ്ട്.

നിനക്ക് പറ്റിയ സ്ഥലം പാകിസ്ഥാനാണ്, നിന്റെ ചാനല്‍ ചര്‍ച്ച കണ്ടു, നീയൊക്കെ ഈ രാജ്യത്ത് ജനിച്ചല്ലോ തുടങ്ങിയ സന്ദേശങ്ങളാണ് എംപിയുടെ ഫോണിലേക്ക് വന്നിരിക്കുന്നത്. രഞ്ജിത്ത് ത്രിപുര എന്നയാളാണ് സന്ദേശം അയച്ചതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story