Top

'പാലാ ബിഷപ്പിന്റേത് കലാപാഹ്വാനം'; പ്രതികരിച്ച മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പ്രശംസ; പി ചിദംബരം

രാജ്യത്ത് ഇസ്ലാം വ്യാപന പദ്ധതിയുണ്ടെന്നതിന് ഇന്നേ വരെ ഒരു തെളിവുമില്ല.

26 Sep 2021 9:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലാ ബിഷപ്പിന്റേത് കലാപാഹ്വാനം; പ്രതികരിച്ച മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പ്രശംസ; പി ചിദംബരം
X

നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി ചിദംബരം. പ്രണയവും നാര്‍ക്കോട്ടിക്കും യാഥാര്‍ത്ഥ്യമാണ്. പക്ഷെ അതിനോട് ജിഹാദ് ചേര്‍ക്കുന്നത് വികലമായ ചിന്തയാണെന്ന് പി ചിദംബരം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് ചിദംബരത്തിന്റെ പ്രതികരണം.

''പ്രണയവും നാര്‍ക്കോട്ടിക്കും യാഥാര്‍ത്ഥ്യമാണ്. പക്ഷെ അതിനോട് ജിഹാദ് ചേര്‍ക്കുന്നത് വികലമായ ചിന്തയാണ്. മുസ്ലീങ്ങളെയും അല്ലാത്തവരെയും തെറ്റിക്കാനുള്ള പദ്ധതിയാണിത്. വാക്കിലൂടെ ലക്ഷ്യമിടുന്നത് മതഭ്രാന്താണ്. തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ബിഷപ്പിനെ പിന്തുണക്കുന്നതില്‍ അത്ഭുതമില്ല. അവര്‍ എങ്ങനെയാണ് ക്രിസ്ത്യാനികള്‍ പരിഗണിച്ചത് എന്നത് കൂടി നമ്മള്‍ ഓര്‍ക്കണം.''

''രാജ്യത്ത് ഇസ്ലാം വ്യാപന പദ്ധതിയുണ്ടെന്നതിന് ഇന്നേ വരെ ഒരു തെളിവുമില്ല. ബിഷപ്പിന്റേത് കലാപാഹ്വാനമാണ്. അതിനെതിരെ പ്രതികരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ഞാന്‍ പ്രശംസിക്കുന്നു.''

''നാര്‍ക്കോട്ടിക്ക് ജിഹാദിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍ ഗുജറാത്തില്‍ പിടികൂടിയ 3000 കിലോ ഹെറോയിനെക്കുറിച്ചും പ്രതികരിക്കണം. അതില്‍ പിടികൂടിയ ദമ്പതികള്‍ മുസ്ലീങ്ങള്‍ അല്ല. ഉന്നതരുടെ സ്വാധീനമില്ലാതെ ഇത്രയും അളവില്‍ മയക്കുമരുന്ന് ഇറക്കാന്‍ കഴിയില്ലെന്ന് എനിക്ക് പറയാന്‍ സാധിക്കും.''

Next Story