Top

ഗുജറാത്തില്‍ മന്ത്രിമാര്‍ക്കും സ്ഥാനചലനമുണ്ടായേക്കും; ഷാ തന്ത്രം?

അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ അപ്രതീക്ഷിത രാഷ്ട്രീയനീക്കങ്ങളാണ് നടക്കുന്നത്

12 Sep 2021 6:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുജറാത്തില്‍ മന്ത്രിമാര്‍ക്കും സ്ഥാനചലനമുണ്ടായേക്കും; ഷാ തന്ത്രം?
X

അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ അപ്രതീക്ഷിത രാഷ്ട്രീയനീക്കങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച വിജയി രൂപാണിക്ക് പിന്നാലെ സംസ്ഥാനത്ത് ചുമതലയുള്ള ചില മന്ത്രിമാരേയും തല്‍സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്നാണ് സൂചന. വിജയ് രൂപാണിയുടെ നേതൃത്വത്തില്‍ ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിക്കുള്ള ധൈര്യകുറവാണ് രാജിക്ക് കാരണമെന്നാണ് സൂചന. കൊവിഡ്-19 പ്രതിസന്ധി കൈകാര്യം ചെയ്തത് ഉള്‍പ്പെടെ വിജയ് രൂപാണിക്കെതിരെ ഇതിനകം സംസ്ഥാനത്ത് അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. അതേസമയം മറ്റുമന്ത്രിമാരെ മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരേയും ലഭിച്ചിട്ടില്ല. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേന്ദ്ര ആഭ്യമന്ത്രിയും മുന്‍ ബിജെപി അധ്യക്ഷനുമായ അമിത്ഷായുടെ അടുത്ത സുഹൃത്ത് കൂടിയാണ് വിജയ് രൂപാണി. കഴിഞ്ഞ ദിവസം അമിത്ഷായും വിജയ് രൂപാണിയും തമ്മില്‍ അപ്രതീക്ഷിത കൂടികാഴ്ച്ച നടത്തിയിരുന്നു. ഒരു രാത്രി നീളുന്നതായിരുന്നു കൂടികാഴ്ച്ച. പിന്നാലെയാണ് വിഡജയ് രൂപാണിയുടെ രാജി പ്രഖ്യാപനം.

Next Story