Top

മന്ത്രി ശിവന്‍കുട്ടിക്കെതിരെ നിയമസഭയില്‍ ബാനറുമായി പ്രതിപക്ഷ പ്രതിഷേധം; ബഹളം

സഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമെന്ന് സ്പീക്കര്‍

2 Aug 2021 5:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്ത്രി ശിവന്‍കുട്ടിക്കെതിരെ നിയമസഭയില്‍ ബാനറുമായി പ്രതിപക്ഷ പ്രതിഷേധം; ബഹളം
X

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയ്‌ക്കെതിരെ നിയമ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. മന്ത്രിയ്‌ക്കെതിരെ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്.

നിയമസഭയില്‍ നടന്ന ചോദ്യോത്തര വേളയില്‍ മറുപടി പറയാന്‍ വി ശിവന്‍കുട്ടി തയ്യാറായതോടെ കനത്ത ബഹളവും സഭയില്‍ അരങ്ങേറി. മന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളിയും സഭയിലുണ്ടായി. അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കര്‍ എംബി രാജേഷും രംഗത്ത് എത്തി. സഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നും ഇവ നീക്കണമെന്നുമായിരുന്നു സ്പീക്കറുടെ ആവശ്യം.

ബഹളത്തിനിടെ ആയിരുന്നു മന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. മലബാര്‍ മേഖലയില്‍ പ്ലസ് വണ്ണിന് 20 ശതമാനം സീറ്റുകള്‍ അധികമായി അനുവദിച്ചതായും മന്ത്രി സഭയില്‍ അറിയിച്ചു.

Next Story