Top

'പ്രശ്‌നപരിഹാരം ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹത്തോടെ'; പുതുപ്പള്ളിയിലെ വീട്ടിലെത്തി വിഡി സതീശന്‍

സിപിഐഎമ്മിലും ബിജെപിയിലും ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ഉണ്ട്. കോണ്‍ഗ്രസില്‍ മാത്രമല്ല. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മുതിര്‍ന്ന നേതാക്കളുമായി ഇനിയും കൂടികാഴ്ച്ച നടത്തുമെന്നും വിഡി സതീശന്‍

5 Sep 2021 4:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രശ്‌നപരിഹാരം ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹത്തോടെ; പുതുപ്പള്ളിയിലെ വീട്ടിലെത്തി വിഡി സതീശന്‍
X

കോണ്‍ഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുമായി കൂടികാഴ്ച്ച നടത്തിയ ശേഷമായിരുന്നു വിഡി സതീശന്റെ പ്രതികരണം.

'കോണ്‍ഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് നേരത്തെ തന്നെ കെപിസിസി പ്രസിഡണ്ട് കെ സുധാകരനും ഞാനും പറഞ്ഞിരുന്നു. നേതാക്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടി നേരിട്ടിട്ടുണ്ടെങ്കില്‍ അത് പൂര്‍ണമായി പരിഹരിക്കുമെന്ന് അറിയിച്ചിരുന്നു. അത് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുണ്ട്. യാതൊരു തര്‍ക്കവുമില്ലാതെ കോണ്‍ഗ്രസ് അതിശക്തമായി തിരിച്ചുവരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പൂര്‍ണമായ ചുമതല എനിക്കും സുധാകരനും ഉണ്ട്. അതിനുള്ള ശ്രമങ്ങള്‍ നടക്കും. മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹത്തോടെ അത് വേണമെന്നാണ് ആഗ്രഹിക്കുന്നത്. അങ്ങനെയാണ് പുതുപ്പള്ളിയില്‍ എത്തുന്നത്. കണ്ടു സംസാരിച്ചു. കേരളത്തിലെ കോണ്‍ഗ്രസിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹരിക്കപ്പെടും.' വിഡി സതീശന്‍ പറഞ്ഞു.
സിപിഐഎമ്മിലും ബിജെപിയിലും ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ഉണ്ട്. കോണ്‍ഗ്രസില്‍ മാത്രമല്ല. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മുതിര്‍ന്ന നേതാക്കളുമായി ഇനിയും കൂടികാഴ്ച്ച നടത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു. ആര്‍ക്കും ഒന്നിനും വിധേയപ്പെട്ട പ്രവര്‍ത്തിക്കേണ്ടതില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു വിഡി സതീശന്‍ ഉമ്മന്‍ചാണ്ടിയുടെ പുല്‍പ്പള്ളിയിലെ വീട്ടിലെത്തി കൂടികാഴ്ച്ച നടത്തിയത്.'പ്രശ്‌നപരിഹാരം ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹത്തോടെ'; പുതുപ്പള്ളിയിലെ വീട്ടിലെത്തി വിഡി സതീശന്‍
Next Story

Popular Stories