കോണ്‍ഗ്രസില്‍ പ്രശ്‌നപരിഹാരമായോ?; ഇനിയും സമയമുണ്ടല്ലോയെന്ന് ഉമ്മന്‍ചാണ്ടി
ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനം കോണ്‍ഗ്രസില്‍ തുറന്ന പോരിന് വഴിവെച്ചിരിക്കുകയാണ്
4 Sep 2021 3:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനം കോണ്‍ഗ്രസില്‍ തുറന്ന പോരിന് വഴിവെച്ചിരിക്കുകയാണ്. പ്രശ്‌ന പരിഹാരത്തിനായി ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടും. ഈ സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് ആരെങ്കിലും തയ്യാറെടുത്താല്‍ സഹകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് മാര്‍ഗം. ചര്‍ച്ചകള്‍ക്കായി ആരെങ്കിലും മുന്‍കൈ എടുത്താല്‍ സഹകരിക്കും എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍.
അതേസമയം പാർട്ടിയില്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നോ എന്ന ചോദ്യത്തിന് ഇനിയും ദിവസങ്ങളുണ്ടല്ലോ എന്നായിരുന്നു മറുപടി. എന്നാല്‍ ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ചകള്‍ നടത്തിയെന്നതിന് തെളിവായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഡയറി ഉയര്‍ത്തി കാട്ടിയ സംഭവത്തോട് അദ്ദേഹം പ്രതികരിച്ചില്ല. പ്രതികരണം പിന്നീടാവാം എന്നായിരുന്നു മറുപടി.
ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം താരിഖ് അന്‍വര്‍ മുന്‍കൈ എടുത്താവും സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാ ചര്‍ച്ചകള്‍ നടക്കുക. ഇതിന്റെ സൂചനയും ഉമ്മന്‍ചാണ്ടി നല്‍കി.
- TAGS:
- Oommen Chandy
- dcc
- KPCC
Next Story