Top

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന് മുഖ്യരജിസ്ട്രാറുടെ അനുമതി വേണ്ട

ഇനിമുതല്‍ അപേക്ഷകളില്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തന്നെ തീരുമാനമെടുക്കാന്‍ കഴിയും

25 Sep 2021 2:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന് മുഖ്യരജിസ്ട്രാറുടെ അനുമതി വേണ്ട
X

ഓണ്‍ലൈന്‍ വഴി വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുഖ്യ രജിസ്‌സ്ട്രാര്‍ ജനറലിന്റെ പ്രത്യേകാനുമതി വാങ്ങണമെന്ന ഭേദഗതി റദ്ദാക്കി. ഇനിമുതല്‍ അപേക്ഷകളില്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തന്നെ തീരുമാനമെടുക്കാന്‍ കഴിയും.

കൊവിഡ്-19 പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന് അനുമതി നല്‍കിയത്. വീഡിയോ കോണ്‍ഫറന്‍സ് ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രജിസ്‌ട്രേഷന്‍ നടത്താമെന്നായിരുന്നു ഉത്തരവ്. സെപ്തംബര്‍ ഒമ്പതിന് ഇറങ്ങിയ ഈ ഉത്തരവാണ് ഭേദഗതി ചെയ്തത്.

തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാര്‍ക്ക് ഇതിനായി അനുമതി നല്‍കിയെങ്കിലും വിവാഹ മുഖ്യരജിസ്ട്രാര്‍ ജനറലിന്റെ പ്രത്യേകം അനുമതി നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ എല്ലാ രജിസ്‌ട്രേഷനുകള്‍ക്കും തിരുവനന്തപുരത്ത് നിന്ന് പ്രത്യേകം അനുമതി വേണം എന്നത് പ്രയാസം സൃഷ്ടിച്ചതോടെ തീരുമാനത്തില്‍ ഭേദഗതി വരുത്തിയത്.ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന് മുഖ്യരജിസ്ട്രാറുടെ അനുമതി വേണ്ടഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന് മുഖ്യരജിസ്ട്രാറുടെ അനുമതി വേണ്ട

Next Story